സഹായം അഭ്യര്‍ത്ഥിക്കാനും, സഹായങ്ങള്‍ എത്തിക്കാനും സര്‍ക്കാര്‍ വെബ്സൈറ്റ്
മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കേരള സർക്കാറിന്റെ പുതിയ വെബ്സൈറ്റ്. ഏതെങ്കിലും പ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ ആര്‍ക്കും സൈറ്റ് വഴി ബന്ധപ്പെടാം.
- Published:
15 Aug 2018 1:04 PM GMT
മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കേരള സർക്കാറിന്റെ പുതിയ വെബ്സൈറ്റ്. https://keralarescue.in/ എന്ന വിലാസത്തിലാണ് ‘കേരള റെസ്ക്യൂ’ എന്ന പുതിയ സൈറ്റ് ആരംഭിച്ചിരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിക്കുവാനും, സഹായങ്ങള്‍ എത്തിക്കാനും ഉള്ളവര്‍ക്ക് സൈറ്റിലൂടെ വിവരങ്ങള്‍ നല്‍കാം. ഏതെങ്കിലും പ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ ആര്‍ക്കും സൈറ്റ് വഴി ബന്ധപ്പെടാവുന്നതാണ്.
6 വിഭാഗങ്ങളിലായാണ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. സഹായം അഭ്യർത്ഥിക്കുക, ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയുക, സംഭാവനകൾ നൽകുക, വളന്റിയർ ആവുക, വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ, ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്) എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16