നിഹാല്‍ സരിന് വേള്‍ഡ് ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി
ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പന്ത്രണ്ടാമത്തെ താരവും ഏറ്റവും പ്രായം കുറഞ്ഞ മലയാളിയുമാണ് നിഹാല്‍. ഇന്ത്യയുടെ 53 മത്തെ ഗ്രാന്‍ഡ് മാസ്റ്ററുമാണ്.
മലയാളി വിദ്യാര്‍ഥിക്ക് വേള്‍ഡ് ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. തൃശൂര്‍ സ്വദേശി നിഹാല്‍ സരിനാണ് പതിനാലാം വയസില്‍ അപൂര്‍നേട്ടം കൈവരിച്ചത്. ഈ പദവി നേടുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാല്‍.
അബൂദബിയില്‍ പുരോഗമിക്കുന്ന അന്താരാഷ്ട്ര ചെസ് മല്‍സരത്തിലാണ് നിഹാല്‍ സരിന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മൂന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ നോം സ്വന്തമാക്കുന്നതോടെയാണ് വേള്‍ഡ് ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിക്കുക. കടുത്ത മല്‍സരത്തില്‍ റുമാനിയന്‍ താരം കോണ്‍സ്റ്റാന്റിന്‍ ലുപു ലെസ്കുവിനെ സമനിലയില്‍ തളച്ചാണ് നിഹാല്‍ ഈ പദവിയിലേക്ക് ചുടവുവെച്ചത്.
ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പന്ത്രണ്ടാമത്തെ താരവും ഏറ്റവും പ്രായം കുറഞ്ഞ മലയാളിയുമാണ് നിഹാല്‍. ഇന്ത്യയുടെ 53 മത്തെ ഗ്രാന്‍ഡ് മാസ്റ്ററുമാണ്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ സരിന്റെയും ഷിജിന്റെയും മകനാണ് നിഹാല്‍. ചെസ് രംഗം നിഹാലിന്റെ മികച്ച നീക്കങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ.
Adjust Story Font
16