വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ ഒറ്റപ്പെട്ട് സരോജിനി; വീടിന് പുറത്തിറങ്ങിയത് ഒരു മാസം മുന്‍പ്
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.കുട്ടികളില്ല. ഒറ്റക്കാണ് താമസം. വെള്ളത്തിലിറങ്ങി കരയിലേക്ക് വരാനുള്ള ആരോഗ്യവുമില്ല,നീന്തലുമറിയില്ല
കോഴിക്കോട് തിരുവണ്ണൂര്‍ ചെറുകാടുപറമ്പില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ 68 വയസുകാരി സരോജിനി ഒറ്റപ്പെട്ടു. അവസാനം വീടിന് പുറത്തിറങ്ങിയത് ഒരു മാസം മുന്‍പാണ്. സന്നദ്ധസംഘടനകള്‍ ട്യൂബില്‍ തുഴഞ്ഞെത്തി നല്‍കുന്ന ഭക്ഷണം മാത്രമാണ് ആശ്രയം.
ദൂരെ നിന്ന് വെള്ളത്തില്‍ മുങ്ങികിടക്കുന്ന വീട് കണ്ടു.അങ്ങോട്ടേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ വെളിയില്‍ ഇറങ്ങിവന്ന് പുറക് വശത്തൂടെ വരാന്‍ സരോജിനി ചേച്ചി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. മറ്റൊരു വീടിന്റെ മുറ്റത്തൂടെ സരോജിനി ചേച്ചിയുടെ വീട്ടിന്റെ അടുത്തെത്തിയെങ്കിലും മതില്‍ ചാടി അങ്ങോട്ടിറങ്ങാന്‍ വീട്ടുടമസ്ഥന്‍ സമ്മതിച്ചില്ല. വെള്ളത്തിലൂടെ നടന്ന് വന്ന് വിങ്ങിപ്പൊട്ടി വിഷമങ്ങള്‍ പറഞ്ഞു. കോഴിക്കോട് കളക്ടര്‍ ഇതൊന്ന് കേള്‍ക്കണം...
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.കുട്ടികളില്ല. ഒറ്റക്കാണ് താമസം. വെള്ളത്തിലിറങ്ങി കരയിലേക്ക് വരാനുള്ള ആരോഗ്യവുമില്ല,നീന്തലുമറിയില്ല.
Adjust Story Font
16