Quantcast

കനത്ത മഴ; വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്

വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിൽ അപകടം ഒഴിവാക്കാനായി നിരവധി ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    16 Aug 2018 5:24 AM GMT

കനത്ത മഴ; വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്
X

മഴക്കാലങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞും മരം വീണും ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ അത്തരം സന്ദർഭങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ സുരക്ഷിത അകലം പാലിച്ച് അപകടമൊഴിവാക്കണമെന്നും ആ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ നമ്പരിലോ വിവരമറിയിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈദ്യുതി നില പുനസ്ഥാപിക്കാനും അപകടങ്ങൾ ഒഴിവാക്കാനും അടിയന്തര നടപടികൾ. ദിവസങ്ങളായി തുടരുന്ന പേമാരിയിലും ഉരുൾ പൊട്ടലിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിൽ അപകടം ഒഴിവാക്കാനായി നിരവധി ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. മറിഞ്ഞു വീണ പോസ്റ്റുകളും ലൈനുകളും നേരെയാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

അവധി ദിവസമെന്നത് കണക്കാക്കാതെ എല്ലാ ജിവനക്കാരോടും വൈദ്യുതി നില പുനസ്ഥാപിക്കുന്നതിനുള്ള ജോലികളിൽ പങ്കെടുക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരടക്കമുള്ള ഉദ്യോഗസ്ഥർ പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം.മണിയും കെ.എസ്.ഇ.ബി സി.എം.ഡി ശ്രീ.എൻ.എസ് പിള്ള ഐ.എ.&എ.എസും നിർദ്ദേശം നൽകിയിട്ടുണ്ട്.

വെള്ളപ്പൊക്കം മൂലം പരിയാരം, അന്നമ്മ നട, കല്ലറ്റ, ശ്രീകൃഷ്ണപുരം, കുറുമാശ്ശേരി , കൂവപ്പടി എന്നീ ആറ് 33 കെ വി സബ് സ്റ്റേഷനുകളും ആഢ്യൻപാറ, റാന്നി പെരുനാട്, മാട്ടുപ്പെട്ടി എന്നീ മൂന്ന് ജലവൈദ്യുത നിലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. മഴക്കാലങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞും മരം വീണും ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ അത്തരം സന്ദർഭങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ സുരക്ഷിത അകലം പാലിച്ച് അപകടമൊഴിവാക്കണമെന്നും ആ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ നമ്പരിലോ വിളിച്ചറിയിക്കാവുന്നതാണ്.

വൈദ്യുതി നില പുന സ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബി യുടെ എല്ലാ ജീവനക്കാരും കരാർകാരും ബദ്ധശ്രദ്ധരായി ഈ ജോലികളിൽ വ്യാപൃതരായിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ ജിവനക്കാരോട് ഉപഭോക്താക്കൾ സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

TAGS :

Next Story