കുട്ടനാട്ടില്‍ വീണ്ടും വെള്ളം ഉയര്‍ന്നു
കുട്ടനാട് സന്ദര്‍ശിച്ച ധനകാര്യ മന്ത്രി തോമസ് ഐസക് ആവശ്യമായ ഇടങ്ങളിലെല്ലാം ദുരിതാശ്വാസക്യാമ്പുകള്‍ പുനരാരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
കനത്തമഴയും കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളംവരവും കുട്ടനാടിനെ വീണ്ടും ദുരിതത്തിലാഴ്ത്തി. ആദ്യത്തെ വെള്ളപ്പൊക്കത്തിന് ശമനം കണ്ടു തുടങ്ങുന്നതിനിടെയാണ് വീണ്ടും കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നത്. മഴക്കെടുത്തിയില്‍ ആലപ്പുഴ ജില്ലയില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞു.
കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് റിസോര്‍ട്ടുകളില്‍ നിന്ന് വിനോദ സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കുട്ടനാട് സന്ദര്‍ശിച്ച ധനകാര്യ മന്ത്രി തോമസ് ഐസക് ആവശ്യമായ ഇടങ്ങളിലെല്ലാം ദുരിതാശ്വാസക്യാമ്പുകള്‍ പുനരാരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം ഐടിബിപിയുടേയും നാവിക സേനയുടെയും സഹായം തേടി. വെള്ളം കയറുന്നത് കാണാന്‍ ജനങ്ങള്‍ വരുന്നത് നിര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ആലപ്പുഴ ജില്ലയില്‍ രണ്ടു പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. കരുവാറ്റ സ്വദേശി ജയകൃഷ്ണന്‍, തുമ്പോളി സ്വദേശി പീതാംബരന്‍ എന്നിവരാണ് മരിച്ചത്.
വീട്ടില്‍ വെള്ളം കയറിയപ്പോള്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷേക്കേറ്റായിരുന്നു ജയകൃഷ്ണന്‍ മരിച്ചത്. ദേശീയ പാതയോരത്തെ മരം മറിഞ്ഞു വീണാണ് ലോട്ടറി വില്‍പനക്കാരനായിരുന്ന പീതാംബരന്‍ മരിച്ചത്.
Adjust Story Font
16