വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ
ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടണമെന്നാണ് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തത്‍. സര്‍വ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാരും സേനയും രംഗത്തുണ്ട്.
കേരളം മുഴുവന്‍ പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുകയാണ്. പ്രളയജലത്തില്‍ മുങ്ങിയ ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തത്‍.
സര്‍വ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാരും സേനയും രംഗത്തുണ്ട്. അവസ്ഥ ദുഷ്കരമായി തുടരുമ്പോള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്രതാരം ടൊവിനോ തോമസും രംഗത്തെത്തി. വെള്ളപ്പൊക്കത്തില്‍ ദുരിതം പേറുന്നവര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്നാണ് ടൊവിനോ പറഞ്ഞത്. ''ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റില്ല എന്ന പ്രശ്നം മാത്രമേയുള്ളു. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൌകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.'' - ടൊവിനോ പറഞ്ഞു.
Posted by Tovino Thomas on Wednesday, August 15, 2018
Adjust Story Font
16