Quantcast

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന; ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി

പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടിലായ കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ഡൽഹിയിലെ വിദ്യാർത്ഥി സമൂഹം തയ്യാറെടുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    17 Aug 2018 4:04 PM GMT

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന; ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി
X

പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടിലായ കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ഡൽഹിയിലെ വിദ്യാർത്ഥി സമൂഹം തയ്യാറെടുക്കുന്നത്. ആഗസ്റ്റ് 18 ശനിയാഴ്‌ച വൈകിട്ട് ഡൽഹിയിലെ കേരള ഹൌസിന് മുന്നിൽ നിന്നും ആരംഭിച്ച് കേന്ദ്രസർക്കാർ ഭരണ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും.

ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കും, കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ ഭരണകൂട സംവിധാനങ്ങളിലേക്കും കേരളത്തിന്റെ പ്രളയദുരിതത്തിന്റെ ചിത്രങ്ങൾ അവതരിപ്പിക്കുവാനും അധികാരികളുടെ കണ്ണ് തുറപ്പിക്കാനും ഡൽഹിയിലെ ഓരോ മലയാളിയും മുന്നോട്ട് വരണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

TAGS :

Next Story