മുല്ലപ്പെരിയാർ പൊട്ടിയെന്ന് വ്യാജപ്രചരണം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു
വെള്ളപ്പൊക്ക സമയത്ത് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.ജി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടി എന്ന തരത്തിലുൾപ്പെടെയുള്ള പ്രചരണം നടത്തിയവർക്കെതിരെയാണ് കേസുകൾ എടുത്തത്.
ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു. ഇത് കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയിൽ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫേസ് ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.
Next Story
Adjust Story Font
16