മഴക്കെടുതി; വിഭവ സമാഹരണ കേന്ദ്രങ്ങളൊരുക്കി കാസര്‍ഗോഡ്

പ്രളയ ബാധിത പ്രദേശങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ സമാഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കാസര്‍ഗോഡ് ജില്ലാ ഭരണകൂടം തയ്യാറെടുക്കന്നു. ഇതിനാവശ്യമായ വിഭവങ്ങള്‍ എത്തിക്കുന്നതിന് കലക്ടര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിഭവ സമാഹരണത്തിനായി കാസര്‍ഗോഡ് ഗവ കോളേജ്, പടന്നക്കാട് കാര്‍ഷിക കോളേജ്, തൃക്കരിപ്പൂര്‍ ഗവ പോളി ടെക്‌നിക്ക് കോളേജ് എന്നിടങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ജില്ലാ കലക്ടര്‍ മുഖേന 24 മണിക്കൂറും പണമയക്കുവാനുള്ള സംവിധാനം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.
Next Story
Adjust Story Font
16