കെഎസ്ആര്‍ടിസി റെയില്‍വെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഊര്‍ജിത ശ്രമം
ചെങ്ങന്നൂര്‍ ഭാഗത്തെ വെള്ളം ഇറങ്ങിയതോടെ കോട്ടയം റൂട്ടിലെ സര്‍വീസ് ആരംഭിക്കാനും റെയില്‍വെയും ശ്രമം തുടങ്ങി. തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ രാവിലെതന്നെ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി റെയില്‍വെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഊര്‍ജിത ശ്രമം. കെഎസ്ആര്‍ടി പ്രത്യേക ക്രമീകരണത്തിലൂടെ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങി. തൃശൂര്‍ പാലക്കാട് റൂട്ടും കോഴിക്കോട് ബംഗളൂരു റൂട്ടും പ്രവര്‍ത്തന ക്ഷമമായി. കോട്ടയം റൂട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ റെയില്‍വെ തീരുമാനിച്ചു.
തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ രാവിലെതന്നെ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. ആലുവ റൂട്ടില്‍ കളമശ്ശേരി അത്താണി ഭാഗം മാത്രമായിരുന്നു പ്രശ്‌നം. ഇത് മറികടക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേകം ക്രമീകരണം നടത്തി. കളമശ്ശേരി വരെ ബസ് യാത്ര നടത്തും. കളമശ്ശേരിയില്‍ നിന്ന് അത്താണിയിലേക്ക് യാത്രക്കാരെ ട്രക്കില്‍ എത്തിക്കും. തുടര്‍ന്ന് കോഴിക്കോട് റൂട്ടിലേക്ക് ബസില്‍ യാത്ര തുടരുന്നതാണ് രീതി. മൈസൂര്‍ ബംഗുളുരു റൂട്ടിലേക്കും സര്‍വീസ് ആരംഭിച്ചു. എം സി റോഡില്‍ പന്തളം വരെ സര്‍വീസ് നടത്തുന്നുണ്ട്.
ചെങ്ങന്നൂര്‍ ഭാഗത്തെ വെള്ളം ഇറങ്ങിയതോടെ കോട്ടയം റൂട്ടിലെ സര്‍വീസ് ആരംഭിക്കാനും റെയില്‍വെയും ശ്രമം തുടങ്ങി. ഇന്ന് രാത്രി തന്നെ കോട്ടയം റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തും. വിജയകരമായാല്‍ കോട്ടയം റൂട്ടും പ്രവര്‍ത്തനക്ഷമമാക്കും. കേരളത്തിന് പുറത്തേക്കുള്ള ട്രെയിന്‍ യാത്രക്കും റെയില്‍വെ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരു ചെന്നൈ ഹൗറ എന്നിവിടങ്ങളിലേക്ക് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഈ വണ്ടിയില്‍ കയറാനാകും വിധം എറണാകുളത്ത് നിന്ന് പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16