അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി; അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ നിര്‍ദേശം
പ്രളയക്കെടുതിയില്‍ ചില കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു.
അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുവാന്‍ നിര്‍ദേശം. അത്തരം കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പ്രളയക്കെടുതിയില്‍ ചില കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു.
എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണെന്ന് പറഞ്ഞിട്ടും കച്ചവടക്കാര്‍ വില കുറക്കാന്‍ തയ്യാറായില്ലെന്ന് വളണ്ടിയര്‍മാര്‍ പറയുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപവരെയും കിലോ അരിക്ക് 100രൂപവരെയും ഈടാക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ക്യാമ്പിലേക്കുള്ള അവശ്യവസ്തുക്കള്‍ക്കാണ് ഇത്തരത്തില്‍ അമിത വില ഈടാക്കുന്നത്.
Next Story
Adjust Story Font
16