Quantcast

പ്രളയത്തില്‍ റേഷന്‍ കാര്‍ഡോ ആധാരമോ ലൈസന്‍സോ നഷ്ടപ്പെട്ടോ ? വിഷമിക്കേണ്ട, പരിഹാരമുണ്ട്...

കേരളത്തില്‍ ആര്‍ത്തലച്ചു പെയ്ത കനത്ത മഴയും തുടര്‍ന്ന് നാടിനെ വെള്ളത്തില്‍ മുക്കിയ പ്രളയവും ജനങ്ങള്‍ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ഊഹിക്കാന്‍ പോലും കഴിയുന്നതിനപ്പുറമാണ്. 

MediaOne Logo

Web Desk

  • Published:

    19 Aug 2018 3:11 PM GMT

പ്രളയത്തില്‍ റേഷന്‍ കാര്‍ഡോ ആധാരമോ ലൈസന്‍സോ നഷ്ടപ്പെട്ടോ ? വിഷമിക്കേണ്ട, പരിഹാരമുണ്ട്...
X

ആയിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും സ്വത്തും വെള്ളംകൊണ്ടുപോയി. വിലപ്പെട്ട രേഖകള്‍ പലതും നഷ്ടപ്പെട്ടു. ആവശ്യ സേവനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ നഷ്ടപ്പെട്ടത് ഒട്ടേറെ പേരെയാണ് വിഷമത്തിലാക്കിയത്. എന്നാല്‍ നഷ്ടപ്പെട്ട ഈ രേഖകളൊക്കെയും ഇനിയും സ്വന്തമാക്കാവുന്നതേയുള്ളു. ഇതിനുള്ള നടപടി ക്രമങ്ങളും അത്രത്തോളം നൂലാമാലകളുള്ളതല്ല.

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍

താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷിച്ചാൽ താത്കാലിക റേഷൻ കാർഡ് ലഭിക്കും. കാർഡിന്‍റെ പകർപ്പ് കൈവശമുണ്ടെങ്കിൽ റേഷൻ വാങ്ങുന്നതിന് അതു ഉപയോഗിക്കാന്‍ കഴിയും. പിന്നീട് പുതിയ കാർഡിന് അപേക്ഷിക്കുക.

ആധാരം നഷ്ടപ്പെട്ടാൽ

ആധാരം നഷ്ടപ്പെട്ടാൽ അതിന്‍റെ സർട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിക്കും. ആധാരം രജിസ്റ്റർ ചെയ്ത തീയതിയും നമ്പരും അറിയാമെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും. പഴയ ആധാരമാണെങ്കിൽ റിക്കോർഡ് ബുക്കില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. നഷ്ടപ്പെട്ട ആധാരം ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പത്രപ്പരസ്യം കൊടുക്കുന്നത് നന്നായിരിക്കും.

വോട്ടർ ഐഡി കാർഡ് നഷ്ടപ്പെട്ടാൽ

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ചാൽ മാർഗ്ഗ നിർദേശങ്ങള്‍ക്ക് അനുസരിച്ച് അപേക്ഷ നല്‍കാം. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനുശേഷം നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പ്, വിവരങ്ങൾ എന്നിവയും 25 രൂപ ഫീസും സഹിതം ഇലക്ടറൽ ഓഫീസർ അഥവാ തഹസിൽദാറിന്‍റെ പക്കൽ അപേക്ഷ നൽകണം. തിരിച്ചറിയൽ കാർഡിന്‍റെ നമ്പർ ഓര്‍മയില്ലെങ്കില്‍ വെബ്‌സൈറ്റിൽ നിന്ന് സെർച്ച് ചെയ്ത് കണ്ടുപിടിക്കാനും കഴിയും. ജില്ല, അസംബ്ലി നിയോജക മണ്ഡലം, അപേക്ഷകന്‍റെ പേര്, അച്ഛൻ/അമ്മ/രക്ഷാകർത്താവിന്‍റെ പേര്, വീട്ടുപേര് എന്നിവ നൽകിയാൽ വോട്ടർ പട്ടികയിലെ അപേക്ഷകന്‍റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങൾ വഴിയും ഇത് ചെയ്യാവുന്നതാണ്.

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ

അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാറിന് അപേക്ഷിക്കുന്നതാണ് നല്ലത്. പേരും വിലാസവും ജനനതീയതിയും ഒപ്പം, വിരലടയാളവും നൽകിയാൽ ഇ–ആധാർ ലഭിക്കും. ഇതിന്‍റെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

പാഠ പുസ്തകം നഷ്ടപ്പെട്ടാൽ

ഈ പ്രളയത്തില്‍ ജീവനുള്ള തത്രപ്പാടില്‍ ആയിരക്കണക്കിന് കുട്ടികളുടെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി എത്തി എത്ര പുസ്തകം വേണമെന്നു ഡിഡി ഓഫീസിൽ അറിയിച്ചാൽ പകരം പുസ്തകങ്ങൾ ലഭ്യമാക്കും.

ആർസി ബുക്ക്, ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടാൽ

ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ടാല്‍ പുതിയ ആർ.സി ബുക്ക് ലഭ്യമാക്കും. വാഹനത്തിനു സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ എൻ.ഒ.സി നൽകണം. ലൈസൻസ് നഷ്ടപ്പെട്ടു പോയെങ്കിൽ ഏതെങ്കിലും പത്രത്തിൽ പരസ്യം നൽകിയശേഷം അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ 14 ദിവസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകും.

TAGS :

Next Story