Quantcast

റെയില്‍ വ്യോമ ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിച്ചു

കെഎസ്ആര്‍ടിസി ബസുകള്‍ സംസ്ഥാനത്തുടനീളം ഓടിത്തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    19 Aug 2018 8:40 AM GMT

റെയില്‍ വ്യോമ ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിച്ചു
X

സംസ്ഥാനത്തെ റോഡ് റെയില്‍ വ്യോമ ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിച്ചു. റെയില്‍വെ കോട്ടയം റൂട്ടില്‍ ട്രെയിനുകള്‍ ഓടി തുടങ്ങി. കെഎസ്ആര്‍ടിസി എംസി റൂട്ടിലും സര്‍വീസ് തുടങ്ങി. കൊച്ചി നാവികസോനാ വിമാനത്താവളത്തില്‍ നിന്ന് നാളെ വിമാന സര്‍വീസ് ആരംഭിക്കും.

കെഎസ്ആര്‍ടിസി ബസുകള്‍ സംസ്ഥാനത്തുടനീളം ഓടിത്തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്നുണ്ട്. അവിടെ നിന്ന് തൃശൂര്‍ വരെയും തൃശൂരില്‍ നിന്ന് കോഴിക്കോട് കണ്ണൂര്‍ റൂട്ടിലേക്കും സര്‍വീസ് തുടരുന്നുണ്ട്. ഇന്നലെ വരെ റദ്ദാക്കിയിരുന്ന എംസി റോഡിലും ബസ് സര്‍വീസ് ആരംഭിച്ചു.

കോട്ടയത്തു നിന്ന് മലയോര മേഖയിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചു. കോട്ടയം റൂട്ടില്‍ റെയില്‍വെയും സര്‍വീസ് ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എല്ലാ സ്‌റ്റേഷനിലും നിര്‍ത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകളാണ് കോട്ടയം ആലപ്പുഴ റൂട്ടില്‍ ഓടിക്കുന്നത്. കൊച്ചിയിലേക്കുള്ള വ്യോമ യാത്രാപ്രശ്‌നം നാളെ മുതല്‍ പരിഹരിക്കപ്പെടും. കൊച്ചി നേവല്‍ ബേസില്‍ നിന്ന് ചെറുവിമാനങ്ങള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story