“ഉമ്മാ എന്റെ മുതുക് ചവിട്ടി കയറിക്കോളീം”
രക്ഷാ ബോട്ടിലേക്ക് കയറാൻ കഴിയാത്ത ഉമ്മാക്ക് മുതുക് ചവിട്ട് പടിയാക്കി കൊടുത്ത് യുവാവ്
രക്ഷാ ബോട്ടിലേക്ക് കയറാൻ കഴിയാത്ത ഉമ്മാക്ക് മുതുക് ചവിട്ട് പടിയാക്കി കൊടുത്ത് യുവാവ്. വേങ്ങരയിലെ മല്‍സ്യത്തൊഴിലാളിയായ ജൈസല്‍ ആണ് തന്റെ മുതുക് സ്‌റ്റെപ് ആയി വെച്ച് സഹായിച്ചത് . കേരളം നേരിടുന്ന തീവ്ര പ്രളയത്തിനിടയിലെ രക്ഷാ കാഴ്ചകൾക്കിടയിലെ ഈ വിഡിയോ കണ്ണ് നിറക്കും. വെള്ളത്തിൽ നിന്നും ബോട്ടിലേക്ക് കയറാൻ പ്രയാസപ്പെടുന്ന ഉമ്മയോട് തന്റെ മുതുക് ചവിട്ട് കയറാൻ സഹായിക്കുന്ന ജൈസലാണ് വിഡിയോയിൽ കാണുന്നത്, “മെല്ലെ ചവിട്ടിൻ അത് കല്ലല്ല” എന്ന് പിന്നിൽ നിന്നും പറയുന്നതും കേൾക്കാം ഈ വിഡിയോയിൽ. കേരളം ഒറ്റക്ക് ഒരു പ്രളയത്തെ ചവിട്ടി കയറുന്നതിന്റെ ഒരു മികച്ച ഉദാഹരണമായെടുക്കാം ഈ വിഡിയോ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയും ഈ യുവാവിനെയും ഉമ്മയെയും സന്തോഷത്തോടെ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് സ്ത്രീകളെ രക്ഷാ ബോട്ടിലേക്ക് കയറ്റുന്നതിന് വേണ്ടിയാണു ജൈസൽ മൂന്ന് മിനുട്ടോളം വെള്ളത്തിൽ തന്റെ മുതുക് ചവിട്ടു പടിയാക്കി ഇരുന്നു കൊടുത്തത്. അവഗണനകൾക്കിടയിലും കേരളം ഒറ്റക്ക് ഒരു പ്രളയത്തെ നേരിടുന്നതിന്റെ ഒറ്റ ഉദാഹരണമായെടുക്കാം ഈ വിഡിയോ.
Adjust Story Font
16