മഴക്കെടുതി; സൗജന്യ സേവനം വാഗ്ദാനം ചെയ്ത് പൈലറ്റുമാർ
ഫ്ലയിങ് അലവൻസ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കിന് ഒരുങ്ങവെയാണ് സംഘം ദുരിതാശ്വാസ പ്രവർത്തനത്തിന് സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്
മഴക്കെടുതിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് പൈലറ്റുമാർ. കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രതിഫലം പറ്റാതെ വിമാനം പറത്താൻ തയ്യാറായണെന്ന് അറിയിച്ച് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ, ICPA) പ്രധാനമന്ത്രിക്ക് കത്തയച്ചു.
നേരത്തേ ഫ്ലയിങ് അലവൻസ് കൊടുത്തു തീർക്കാത്തതിൽ സമരം പ്രഖ്യാപിച്ചിരുന്ന പൈലറ്റുമാർ, അവരുടെ പ്രതിഷേധങ്ങൾ മാറ്റിവച്ചാണ് ദുരന്തനിവാരണത്തിനായി മുന്നോട്ട് എത്തിയത്.
ഗുരുതരമായ പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ഏതു തരം സേവനങ്ങൾക്കും സംഘം സന്നദ്ധമാണെന്നും, ഈ ഘട്ടത്തിൽ സൗജന്യമായി വിമാനം പറത്താൻ തയ്യാറാണെന്നും അറിയിച്ചായിരുന്നു എെ.സി.പി.എ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
Next Story
Adjust Story Font
16