Quantcast

വെള്ളം ഇറങ്ങിയ വീട്ടിലേക്ക് കയറുന്നവര്‍ ശ്രദ്ധിക്കുക.. 

MediaOne Logo

Web Desk

  • Published:

    19 Aug 2018 8:51 AM GMT

വെള്ളം ഇറങ്ങിയ വീട്ടിലേക്ക് കയറുന്നവര്‍ ശ്രദ്ധിക്കുക.. 
X

കേരളത്തെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്ന് പതുക്കെ കരകയറുകയാണ്. വീടോളം ഉയര്‍ന്ന വെള്ളക്കെട്ട് പതുക്ക താഴുകയാണ്. ചിലയിടങ്ങളില്‍ വെള്ളക്കെട്ട് പാടെ കുറഞ്ഞു. സുരക്ഷിത സ്ഥാനം തേടിപ്പോയവരെല്ലാം അവരവരുടെ വീടുകളിലേക്ക് കയറുകയാണ്. പക്ഷേ സൂക്ഷിച്ചെ വീടിലേക്ക് കയറാവൂ. വൈദ്യുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വൈദ്യുതി കൂടാതെ മറ്റൊന്ന് സൂക്ഷിക്കണ്ടത് ഇഴജന്തുക്കളെയാണ്.

പ്രത്യേകിച്ച് പാമ്പുകള്‍. വെള്ളംകയറിയ വീടുകളില്‍ പാമ്പുകള്‍ മറഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വാവ സുരേഷ് പറയുന്നു. വീട് മൊത്തമായി പരിശോധിച്ചെ അകത്തേക്ക് കയറാവൂ എന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് അലമാരയിലും മറ്റു അടക്കിവെച്ച വസ്ത്രങ്ങള്‍ നേരിട്ട് കൈകൊണ്ട് തൊടാതെ കമ്പോ മറ്റോ ഉപയോഗിച്ച് മാറ്റി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണമെന്നും വാവ സുരേഷ് പറയുന്നു. ഇരുമ്പ് അലമാരയാണെങ്കില്‍ അതിന്റെ കാലുകള്‍ക്കടിയില്‍ ദ്വാരത്തില്‍ പാമ്പുകള്‍ കയറാന്‍ സാധ്യത കൂടുതലാണെന്നും അത് മറച്ചിട്ട് കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു.അണലികളാണ് കൂടുതലും വീടിനുള്ളിൽ പതിയിരിക്കുന്നത്. പാമ്പിന്റെ കടിയേറ്റാൽ പരിഭ്രമിക്കരുത്.

ഇതു സംബന്ധിച്ച് ഡോ ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; പാമ്പുകൾ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളിൽ കണ്ടു വരുന്നു.
സൂക്ഷിക്കുക.

  • പാമ്പ് കടിച്ചാൽ പാമ്പിനെ പിടിക്കാൻ സമയം കളയേണ്ടതില്ല.
  • കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക.
  • മുറിവിൽ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയിൽ എത്തിക്കുക
  • മുറിവിന്റെ മുകളിൽ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരൽ കടക്കുന്ന മുറുക്കത്തിൽ മാത്രം കെട്ടുക.
  • രോഗിയെ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

അതേസമയം വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു സന്ദേശമുണ്ട് ചട്ടുകതലയൻ (ചുറ്റികതലയൻ) പാമ്പിനെ സൂക്ഷിക്കുക എന്ന്. അവ കടിച്ചാൽ മരണമുറപ്പാണ് എന്നാണ് പറയുന്നത്. തീർത്തും അസംബന്ധമാണ് ഈ സന്ദേശം. ചട്ടുകലയൻ വിര ഇനത്തിൽപ്പെട്ട ഉരഗമാണ്. അല്ലാതെ പാമ്പല്ല, അവ കടിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാവ സുരേഷ് പറയുന്നു.

TAGS :

Next Story