Quantcast

റദ്ദാക്കിയ ട്രയിനുകള്‍, വഴി തിരിച്ചുവിട്ടവ, ഭാഗീകമായി റദ്ദാക്കിയവ

പ്രളയത്തെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ റെയില്‍ ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. പല ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു.

MediaOne Logo

Web Desk

  • Published:

    19 Aug 2018 5:57 AM GMT

റദ്ദാക്കിയ ട്രയിനുകള്‍, വഴി തിരിച്ചുവിട്ടവ, ഭാഗീകമായി റദ്ദാക്കിയവ
X

പ്രളയത്തെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ റെയില്‍ ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ഷൊര്‍ണ്ണൂര്‍ - കോഴിക്കോട്, എറണാകുളം - കോട്ടയം - കായംകുളം പാതകളില്‍ ട്രെയിന്‍ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം - എറണാകുളം പാതയില്‍ പാസഞ്ചറുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പല ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു.

റദ്ദാക്കിയ ട്രെയിനുകള്‍

13351 ധന്‍ബാദ് - ആലപ്പി എക്‌സ്പ്രസ്

17229 തിരുവനന്തപുരം - ഹൈദരാബാദ് ഡെക്കാന്‍ എക്‌സ്പ്രസ്

16604 തിരുവനന്തപുരം -മംഗലപുരം മാവേലി എക്‌സ്പ്രസ്

16605 മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

16629 തിരുവനന്തപുരം - മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്

16347 തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ്

22208 തിരുവനന്തപുരം - ചെന്നൈ എക്‌സ്പ്രസ്

12697 ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

16308കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

16306 കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി

12075 കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി

16301 ഷൊര്‍ണ്ണൂര്‍ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്

16792 പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്

66611 പാലക്കാട് - എറണാകുളം മെമു

56664 കോഴിക്കോട് - തൃശ്ശൂര്‍ പസഞ്ചര്‍

56361 ഷൊര്‍ണ്ണൂര്‍ - എറണാകുളം പാസഞ്ചര്‍

56363 നിലമ്പൂര്‍ - കോട്ടയം പാസഞ്ചര്‍

വഴി തിരിച്ചുവിട്ടവ

ഹൈദരബാദ് - തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ്

മുംബൈ സിഎസ്ടി - കന്യാകുമാരി എക്‌സ്പ്രസ്

ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്‌സ്പ്രസ്

നിസാമുദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ്

തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്

കൊച്ചുവേളി - ബംഗളൂരു എക്‌സ്പ്രസ്

നാഗര്‍കോവില്‍ - ഷാലിമാര്‍

(എല്ലാ ട്രെയിനുകളും ഈറോഡ്, ദിണ്ടിഗല്‍, മധുര, തിരുനെല്‍വേലി, നാഗര്‍കോവില്‍ വഴി)

ഭാഗീകമായി റദ്ദാക്കിയവ

17229 (19-08-18 ന് പുറപ്പെടേണ്ട) തിരുവനന്തപുരം സെന്‍ട്രല്‍ - ഹൈദരബാദ് ശബരി എക്‌സ്പ്രസ് തിരുപ്പതിയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക.

പ്രത്യേക ട്രയിന്‍

02641 തിരുവനന്തപുരം സെന്‍ട്രല്‍ - ഹൗറ (18-08-2018)ന് പുറപ്പെട്ട് 20ന് ഹൗറയില്‍ എത്തിച്ചേരും

02642 ഹൗറ - തിരുവനന്തപുരം സെന്‍ട്രല്‍ (21-08-18 23.05മണിക്ക് പുറപ്പെട്ട് തിരുവനന്തപുരത്ത് 23ന് 03.00മണിക്ക് എത്തിച്ചേരും)

TAGS :

Next Story