സൈക്കിൾ വാങ്ങാൻ കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു; പകരം പുതിയൊരു സൈക്കിൾ തന്നെ വാഗ്ദാനം ചെയ്ത് ‘ഹീറോ കമ്പനി’
തമിഴ്നാട് സ്വദേശിനി അനുപ്രിയയാണ് കഴിഞ്ഞ നാലു വർഷമായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യം മുഴുവനും കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്കായി മാറ്റി വെച്ചത്

ഒരു സൈക്കിൾ സ്വന്തമാക്കുക എന്നുള്ളത് ആ രണ്ടാം ക്ലാസുകാരിയുടെ സ്വപ്നമായിരുന്നു. അതിനായി കിട്ടിയ നാണയ തുട്ടുകൾ ഓരോന്നും സ്വരുക്കൂട്ടി വെച്ച് അവൾ ഉണ്ടാക്കിയത് 8,846 രൂപ. എന്നാൽ തന്റെ സ്വപ്നങ്ങളേക്കാൾ പ്രധാനപ്പട്ടതാണ് ദുരിതമനുഭിക്കുന്ന അയൽക്കാരുടെ കണ്ണീരൊപ്പുന്നത് എന്ന് മനസ്സിലാക്കിയ അവൾക്ക്, തന്റെ കയ്യിലുള്ളത് മുഴുവവും കേരളത്തിലെ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാര്യം അറിഞ്ഞ പ്രമുഖ സൈക്കിൾ നിർമ്മാതാക്കളായ ‘ഹീറോ സൈക്കിൾസ്’ ഈ കൊച്ചു മിടുക്കിക്ക് നല്ല ഒന്നാന്തരം സൈക്കിൾ തന്നെ നൽകി.
തമിഴ്നാട് വില്ലുപ്പുരം സ്വദേശിനി അനുപ്രിയയാണ്, താൻ കഴിഞ്ഞ നാലു വർഷമായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യം മുഴുവനും കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്കായി മാറ്റി വെച്ചത്. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതോടെ കാര്യമറിഞ്ഞ ഹീറോ സൈക്കിള്സ് കുട്ടിക്ക് പുതിയ സൈക്കിള് വാഗ്ദാനം നൽകി.
Adjust Story Font
16