പ്രളയക്കെടുതി; പാലക്കാടേക്ക് സഹായം ഒഴുകുന്നു
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് പാലക്കാട് എത്തിയത്
പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് പാലക്കാട് എത്തിയത്. ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പാലക്കാടെത്തിക്കുന്ന സഹായങ്ങൾ നിർത്തി വയ്ക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയില്‍ ജീവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ സഹായിക്കണമെന്ന് അപേക്ഷ വന്നത് മുതല്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് നിരവധി സാധനങ്ങളാണ് എത്തുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്ന സാധനങ്ങളാണ് കൂടുതല്‍
പ്രളയക്കെടുതി അനുഭവിച്ചവര്‍ കേരളത്തിലേക്ക് വിഭവങ്ങള്‍ ഒഴുക്കി. വിവിധ സാധനങ്ങള്‍ കൊണ്ട് ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞതോടെയാണ് പാലക്കാട്ടേക്ക് സഹായം വേണ്ടെന്ന് പ്രസ്താവന കലക്ടര്‍ ഇറക്കിയത്. പാലക്കാടിലുള്ള വിഭവങ്ങള്‍ പ്രളയബാധിത സ്ഥലങ്ങളില്‍ എത്തിക്കും.
Adjust Story Font
16