Quantcast

കൈകോര്‍ത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും; കൊച്ചി പ്രളയത്തെ അതിജീവിക്കുന്നു

രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് വൈകിട്ടോടെ മുഴുവൻ ആളുകളെയും സുരക്ഷിതരാക്കാൻ സാധിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Aug 2018 2:32 AM GMT

കൈകോര്‍ത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും; കൊച്ചി പ്രളയത്തെ അതിജീവിക്കുന്നു
X

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കുകയാണ് കൊച്ചി നഗരം. സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും പൊതുജനങ്ങളും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ വലിയ ആശ്വാസമാണ് ദുരിതബാധിതർക്ക് നൽകുന്നത്.

എത്രയാളുകളെ മഴക്കെടുതി ബാധിച്ചെന്നോ എത്ര പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടെന്നോ കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമല്ല. എന്നാൽ ഏതു പ്രളയത്തെയും അതിജീവിക്കാനുള്ള മനകരുത്ത് കൊച്ചിക്കാർ നേടി കഴിഞ്ഞു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉണർന്ന് പ്രവർത്തിക്കുന്നത് വലിയ ആശ്വാസമാണ് ദുരിതബാധിതർക്ക് നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് വൈകിട്ടോടെ മുഴുവൻ ആളുകളെയും സുരക്ഷിതരാക്കാൻ സാധിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിനായി അവശ്യ വസ്തുക്കളുടെ മൂന്ന് ശേഖരണ കേന്ദ്രങ്ങളാണ് ജില്ലാ ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്നത്. കളമശേരി പത്തടിപ്പാലത്തെ ഗവ. റെസ്റ്റ് ഹൗസ്, കടവന്ത്ര റീജണൽ സ്പോർട്സ് സെന്‍റർ, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ ശേഖരണ കേന്ദ്രങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഹായങ്ങൾ എത്തുന്നത്. ഒന്നിച്ച് നിന്ന് ഒരേ മനസോട്കൂടി ഇവിടെ പ്രവർത്തിക്കുന്നവർ മാനവികതയുടെ മഹത്തായ സന്ദേശം കൂടിയാണ് സമൂഹത്തിന് നൽകുന്നത്.

TAGS :

Next Story