ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ ഭേദിച്ച് പാവങ്ങാട് ജുമാമസ്ജിദ്; മഴക്കെടുതിയിൽപ്പെട്ട മുന്നൂറോളം പേർക്ക് അഭയസ്ഥാനമൊരുക്കി
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന 93 ഓളം കുടുംബങ്ങള്‍ക്കാണ് മസ്ജിദിൽ ക്യാംപ് ഒരുക്കിയത്
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസമൊരുക്കി കോഴിക്കോട് പാവങ്ങാട് ജുമാമസ്ജിദ്. പാവങ്ങാടുള്ള ദാറുസ്സലാം ജുമാ മസ്ജിദാണ് ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ ഭേദിച്ച്, 93 ഓളം കുടുംബങ്ങള്‍ക്ക് ക്യാംപ് ഒരുക്കിയത്. വീടും നാടും മഴക്കൊടുതിയില്‍ മുങ്ങിയതോടെ തങ്ങള്‍ക്ക് അഭയസ്ഥാനമായ ആരാധനാലയത്തിലെ ജീവതം ഇവര്‍ക്ക് പുതിയ അനുഭവമായിരുന്നു.
ശക്തമായ മഴയില്‍ വെള്ളം വീടുകളിലേക്ക് കയറിയതോടെ പാവങ്ങാട് തോയാടി വയല്‍ പ്രദേശത്തെ 300 ഓളം പേരെ പുത്തൂര്‍ എ.യു.പി സ്‌കൂളിലേക്കായിരുന്നു മാറ്റിപാര്‍പ്പിച്ചത്. എന്നാല്‍ വെള്ളവും, വെളിച്ചവും ഉള്‍പ്പടെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇതറിഞ്ഞ ദാറുസ്സലാം ജുമാ മസ്ജിദ് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ സാഹയം വാഗ്ദാനം ചെയ്തു. ഇതോടെ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും കൂട്ടി നേരെ പള്ളിയിലേക്ക് മാറുകയായിരുന്നു.
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ആവശ്യമായ സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം ഇവരുടെ താമസത്തിനായി നല്‍കി. മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതോടെ ഇവരുടെ വീടുകളെല്ലാം എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെയും പള്ളിക്കമറ്റിയുടെയും നേതൃത്വത്തില്‍ വ്യത്തിയാക്കി കഴിഞ്ഞു. ഇനി സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ഇവരെല്ലാം.
Adjust Story Font
16