Quantcast

“അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50ലക്ഷം വിലവരുന്ന സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു” 

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കത്ത് വൈറല്‍

MediaOne Logo

Web Desk

  • Published:

    20 Aug 2018 10:02 AM GMT

“അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50ലക്ഷം വിലവരുന്ന സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു” 
X

“കൃഷിക്കാരനായ ഞങ്ങളുടെ അച്ഛൻ ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന ഭൂ സ്വത്തിൽ നിന്നും ഒരേക്കർ സ്ഥലം ( നൂറ് സെന്റ് ) സംഭാവനയായി നൽകാൻ നിശ്ചയിച്ചു. ” ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ളസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി സ്വാഹയും ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന അനിയന്‍ ബ്രഹ്മയുമാണ് കണ്ണ് നിറക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്. കത്ത് രൂപത്തില്‍ എഴുതിയ പ്രഖ്യാപനം നിറകണ്ണുകളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. നിരവധി പേരാണ് ഇവരുടെ ഈ പ്രഖ്യാപനത്തിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

സ്വാഹയുടെ മുഴുവൻ കുറിപ്പ് വായിക്കാം:

സാര്‍, ‘അണ്ണാന്‍കുഞ്ഞും തന്നാലായത് ‘ എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?

വിനീത വിധേയര്‍
സ്വാഹ
ബ്രഹ്മ

TAGS :

Next Story