Quantcast

ഹലീമയുടെ ത്വയ്യിബയെ മീഡിയവണ്‍ കണ്ടെത്തിയ കഥ

മകളെ കല്യാണം കഴിച്ച് അയച്ചത് മാള ബസ് സ്റ്റാന്‍ഡിനടുത്തേക്കാണ്, ഭര്‍ത്താവിന്റെ പേരും ഭര്‍തൃ പിതാവിന്റെ പേരും വീട്ടുപേരും പറഞ്ഞു‍. കരഞ്ഞ് കൊണ്ടാണവര്‍ ഫോണ്‍ വെച്ചത്.

MediaOne Logo

Web Desk

  • Published:

    21 Aug 2018 5:11 AM GMT

ഹലീമയുടെ ത്വയ്യിബയെ മീഡിയവണ്‍ കണ്ടെത്തിയ കഥ
X

പ്രളയത്തിന്റെ ദുരിത ബാധിത മേഖലകളില്‍ ഇപ്പോഴും വൈദ്യുതിയോ ഫോണ്‍ ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങളോ ഇല്ല. ഉറ്റവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്ന ആശ‍ങ്കയില്‍ ഫോണ്‍ കോളുകള്‍ ഇപ്പോഴും പ്രവഹിക്കുകയാണ് പലരുടെ ഫോണിലേക്കും. പരിചയമുള്ളവരെയും പരിചയമില്ലാത്തവരെയുമെല്ലാം ഈ ആശങ്കയില്‍ പ്രളയ മേഖലകളിലുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരവധി തവണ വിളിച്ചു. അങ്ങനെ ഞങ്ങളുടെ തൃശൂര്‍ ബ്യൂറോ പ്രതിനിധിക്ക് വന്ന ഒരു കോളും അതിന്റെ തുടര്‍ച്ചയുമാണ് ഇനി.

മാളയിലായിരുന്നു ഇന്നലെ വൈകീട്ട് ഞങ്ങള്‍ തൃശൂര്‍ ബ്യൂറോയുടെ പ്രവര്‍ത്തനം. മാള ജംഗ്ഷനിലെ വെള്ളക്കെട്ട് നീന്തി കടക്കുമ്പോഴാണ് എന്റെ ഫോണിലേക്ക് വിളിയെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തുള്ള മലയാളികളുടെ ഫോണിലേക്ക് വന്ന ആയിരക്കണക്കിന് സഹായ അഭ്യര്‍ത്ഥനകള്‍ പോലെ ഒരു വിളിയായിരുന്നു അത്. ഉറ്റവരെക്കുറിച്ച് വിവരമില്ല. തിരുവനന്തപുരം വര്‍ക്കലയില്‍ നിന്നുള്ള ഹലീമയാണ് വിളിച്ചത്. മകളെ കല്യാണം കഴിച്ച് അയച്ചത് മാള ബസ് സ്റ്റാന്‍ഡിനടുത്തേക്കാണ്, ഭര്‍ത്താവിന്റെ പേരും ഭര്‍തൃ പിതാവിന്റെ പേരും വീട്ടുപേരും പറഞ്ഞു‍. കരഞ്ഞ് കൊണ്ടാണവര്‍ ഫോണ്‍ വെച്ചത്. വൈദ്യുതിയും മൊബൈല്‍ റേഞ്ചും ഇല്ലാത്തതിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. പിന്നെ ചെറിയൊരു അന്വേഷണം ഹലീമയുടെ ത്വയിബക്കായി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ത്വയ്യിബയെ കണ്ടെത്തി, ഹലീമ ഞങ്ങളുടെ ഫോണില്‍ മകളുമായി സംസാരിക്കുകയും ചെയ്തു.

TAGS :

Next Story