Quantcast

അതിജീവിക്കാനുള്ള കേരള ജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി 

നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ത്തന്നെ എത്തും

MediaOne Logo

Web Desk

  • Published:

    21 Aug 2018 5:11 AM GMT

അതിജീവിക്കാനുള്ള കേരള ജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി 
X

അതിജീവിക്കാനുള്ള കേരള ജനതയുടെ ശ്രമങ്ങളെ ആര് തുരങ്കം വയ്ക്കാന്‍ ശ്രമിച്ചാലും കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പോസ്റ്റുകളും ഓഡിയോ - വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കര്‍ശനനടപടി എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തെറ്റായ പോസ്റ്റുകളും ഓഡിയോ - വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കര്‍ശനനടപടി എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പർ നൽകി ചിലർ തട്ടിപ്പു നടത്തിയതും ശ്രദ്ധയിൽപ്പെട്ടു . അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും.

ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കി. എല്ലാ ധനസഹായവും അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനം തുടരുകയാണ്.

നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ത്തന്നെ എത്തും. കേരളത്തിന്റെ പുന:സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട വിധം :

Address to mail Cheque/Draft:

The Principal Secretary (Finance), Treasurer,

Chief Minister’s Distress Relief Fund,

Secretariat, Thiruvananthapuram – 1.

UPI ID: keralacmdrf@sbi

CMDRF Account details:

Donee: Kerala CMDRF

Account Number: 67319948232 Bank: State Bank of India Branch: City Branch, Thiruvananthapuram IFS Code: SBIN0070028

PAN: AAAGD0584M

Account Type: Savings

SWIFT CODE: SBININBBT08

You can make donations online to CMDRF through the

https://donation.cmdrf.kerala.gov.in

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച്...

Posted by Pinarayi Vijayan on Monday, August 20, 2018
TAGS :

Next Story