പ്രളയത്തെക്കുറിച്ച് സിഡബ്ല്യൂആര്‍ഡിഎം ശാസ്ത്രീയമായി പഠിക്കും
വരും വര്‍ഷങ്ങളില്‍ പ്രളയമുണ്ടായാല്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് പഠനം. ആദ്യ ഘട്ടമെന്ന നിലയില്‍ ഫ്ലഡ് മാപ്പിംഗ് വഴി കോഴിക്കോട് ജില്ലയെക്കുറിച്ചുള്ള പഠനമാണ് നടത്തുന്നത്..
പ്രളയത്തെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡബ്ല്യൂആര്‍ഡിഎം ഒരുങ്ങുന്നു. വരും വര്‍ഷങ്ങളില്‍ പ്രളയമുണ്ടായാല്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് പഠനം. ആദ്യ ഘട്ടമെന്ന നിലയില്‍ ഫ്ലഡ് മാപ്പിംഗ് വഴി കോഴിക്കോട് ജില്ലയെക്കുറിച്ചുള്ള പഠനമാണ് നടത്തുന്നത്..
പ്രളയം ദുരന്തം വിതച്ച മേഖലകളെക്കുറിച്ച് ശാസ്ത്രീയമായ സമഗ്ര പഠനമാണ് സിഡബ്ല്യുആര്‍ഡിഎം ഉദ്ദേശിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ക്കായി ഐഎസ്‍ആര്‍ഓക്ക് കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്‍ററിനെ സമീപിച്ചിട്ടുണ്ട്. പുഴകള്‍ വഴി മാറിയ ഒഴുകിയ പാതകളും ഇതിന്‍റെ കാരണവും കണ്ടുപിടിക്കാനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും പഠനത്തിലൂടെ സാധിക്കും. പുഴയുടെ തീരമേഖലയില്‍ പ്രളയത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ വയലുകളടക്കം തരം മാറ്റിയതും കണ്ടെത്താമെന്നതാണ് പഠനത്തിന്‍റെ ഗുണം.
ഇനി പ്രളയമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനം സഹായിക്കും. കഴിഞ്ഞ രണ്ടു മാസങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളാണ് പഠനത്തിനായി സി ഡബ്ല്യു ആര്‍ ഡി എം ഉപയോഗിക്കുക.....
Adjust Story Font
16