ചെറുതോണി പാലവും മൂന്നാർ പെരിവരൈ പാലവും പുനർ നിർമ്മിക്കാൻ സൈന്യത്തിന്റെ സഹായം തേടുമെന്ന് എം.എം. മണി
വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനും റോഡ്, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും അടിയന്തര പ്രാധാന്യം നൽകും.
ഇടുക്കി അണക്കെട്ട് തുറന്നു വിട്ടതിനെ തുടന്ന് തകർന്ന ചെറുതോണി പാലവും മണ്ണിടിച്ചിലിൽ തകര്‍ന്ന മൂന്നാർ പെരിവരൈ പാലവും താൽക്കാലികമായി പുനർ നിർമ്മിക്കാൻ സൈന്യത്തിന്റെ സഹായം തേടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഇടുക്കിയിലെ മഴക്കെടുതി അവലോകനത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇടുക്കി അണക്കെട്ടിൽ നിന്നും സെക്കൻറിൽ 1800 ഘനമീറ്റർ വീതം വെള്ളം മണിക്കൂറുകളോളം തുറന്നു വിട്ടതാണ് ചെറുതോണി പാലത്തിൻറെ തകർച്ചക്ക് കാരണമായത്. ഇതോടെ അടിമാലി കുമളി ദേശീയ പാതയിൽ ഗതാഗതം നിലച്ചു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനും റോഡുകള്‍ നന്നാക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും അടിയന്തര പ്രാധാന്യം നൽകും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും വിവിധ മേഖലകളിലുണ്ടായ നാശനഷ്ടത്തിൻറെ കണക്ക് തയ്യാറാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഇടുക്കിയിലെ 141 റോഡുകളിൽ 1496 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായത്.
കൃഷിസ്ഥലവും കാര്‍ഷിക വിളകളും നഷ്ടമായതിന്റെ യഥാര്‍ത്ഥ കണക്ക് തയ്യാറാക്കുന്ന നടപടി സെപ്റ്റംബര്‍ 8 നകം തീര്‍ക്കണം. ഭൂമിയില്‍ അപകടകരമായ രീതിയില്‍ വിള്ളലുണ്ടായ സ്ഥലങ്ങളില്‍ ജിയോ ടെക്‌നിക്കല്‍ സ്റ്റഡി നടത്താനുള്ള നടപടി സ്വീകരിക്കും. ജില്ലയിൽ മഴക്കെടുതിയിൽ 55 പേരാണ് മരിച്ചത്. ഏഴു പേരെ ഇപ്പോഴും കാൺമാനില്ലെന്നാണ് ഔദ്യോഗിക വിശദീകരണം
Adjust Story Font
16