മുന്‍കരുതല്‍ നടപടികള്‍ ഇല്ലാത്തതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷം
![MediaOne Logo](https://www.mediaoneonline.com/h-upload/2024/04/16/1419548-grashma.webp)
- Published:
24 Aug 2018 3:32 PM GMT
![മുന്‍കരുതല്‍ നടപടികള്‍ ഇല്ലാത്തതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷം മുന്‍കരുതല്‍ നടപടികള്‍ ഇല്ലാത്തതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷം](https://www.mediaoneonline.com/h-upload/old_images/1124696-keralaflood123.webp)
മുന്‍ കരുതല്‍ നടപടികള്‍ എടുക്കാത്തതാണ് പ്രളയത്തില്‍ വന്‍ ദുരന്തത്തിന് കാരണമായതെന്ന് ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപണവുമായി രംഗത്തെത്തി. ചീഫ് സെക്രട്ടറിയുടെ സത്യവാങ് മൂലം പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരായ ആയുധമാക്കുന്നത്. നേരത്തെ വെള്ളം തുറന്നു വിടാതിരുന്നതാണ് വലിയ പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് എന്നാണ് കേരളത്തിന്റെ വാദം. കേരളത്തിലെ ഡാമുകളിലും ഇക്കാര്യം നടന്നില്ല എന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. വീടുകളിലേക്ക് തിരെകെ പോകുന്നവര്‍ക്ക് പ്രഖ്യാപിച്ച തുകപോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. എറണാകുളം നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ ഹയര്‍സെക്കന്‍റി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
Adjust Story Font
16