ക്യാമ്പില്‍ നിന്ന് പോകുമ്പോള്‍ ഒരു കുടുംബത്തിന് പതിനായിരം രൂപ; യു.എ.ഇ സഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ലെന്നും മുഖ്യമന്ത്രി
പ്രളയത്തിനിരയായ കുടുംബങ്ങള്‍ ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അടിയന്തര സഹായമായി പതിനായിരം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ സോഫ്റ്റ്‌വെയറിന് രൂപം നല്‍കും. നഷ്ടം നേരിട്ട കര്‍ഷകര്‍ക്കും ചെറുകിട വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ക്കും പലിശയില്ലാതെ 10 ലക്ഷം രൂപ വായ്പ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണം പിരിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയത്തില്‍ 16 ദിവസത്തിനിടെ 265 പേര്‍ മരിച്ചെന്നും 36 പേരെ കാണാതായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2287 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,18,104 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ളവര്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുടുംബത്തിനാണ് 10,000 രൂപ നല്‍കുക, ഇതിനായി അക്കൗണ്ട് വിവരങ്ങൾ ക്യാംപുകളിലെ റവന്യു അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവോണദിവസം തന്റെ ഓഫിസ് പ്രവർത്തിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇതുവരെ 535 കോടി രൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയോട് യു.എ.ഇ ഭരണാധികാരി സംസാരിച്ചിരുന്നുവെന്നും ധനസഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് രാജ്യത്തിന്റെ പ്രശ്‌നമാണ്, പണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കൂടാതെ പ്രളയം ബാധിച്ച ചെറുകിട വ്യവസായങ്ങൾ, കച്ചവട സ്ഥാനപങ്ങൾ എന്നിവക്ക് പലിശയില്ലാതെ 10 ലക്ഷം നൽകുന്ന പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.
ചെറുകിട വ്യവസായങ്ങൾക്ക് നിലവിലുള്ള വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടി പ്രവർത്തന മൂലധന വായ്പ പുന:ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16