തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
ചെങ്ങന്നൂർ ഭദ്രാസനാധിപനാണ്. ഗുജറാത്തിൽ നിന്നു വരികയായിരുന്ന അദ്ദേഹം എറണാകുളം പുല്ലേപടിയിൽ വെച്ചാണ് ട്രെയിനിൽ നിന്നു വീണത്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം പത്തനംതിട്ട ഓതറ ദയറായിൽ നടക്കും.
ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രസനാധിപന്‍ തോമസ് മാർ അതനാസിയോസ് (80) ട്രെയിനിൽ നിന്നു വീണു മരിച്ചു. ഗുജറാത്തിൽ നിന്നു വരികയായിരുന്ന അദ്ദേഹം എറണാകുളം പുല്ലേപടിയിൽ വെച്ചാണ് ട്രെയിനിൽ നിന്നു വീണത്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം പത്തനംതിട്ട ഓതറ ദയറായിൽ നടക്കും.
ഇന്നു പുലർച്ചെ 5. 30നായിരുന്നു അപകടം. ട്രെയിനിന്റെ വാതിൽക്കൽ നിൽക്കേ പുറത്തേക്കു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന സഹായികൾ നടത്തിയ പരിശോധനയിലാണ് അപകട വിവരം അറിഞ്ഞത്. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം സഭാ ആസ്ഥാനമായ ചെങ്ങന്നൂർ ബദേൽ അരമനയിലേക്ക് കൊണ്ട് പോയി. പരുമല പള്ളിയിലും മാതൃ ഇടവകയായ ചെങ്ങന്നൂർ പുത്തൻകാവ് പള്ളിയിലും പ്രാർത്ഥന നടത്തി ഓതറ ദയറയിൽ ഖബറടക്കും.
Adjust Story Font
16