ഡി.എച്ച്.ആര്‍.എമ്മിന്റെ ബുദ്ധ പ്രതിമ തകര്‍ത്ത നിലയില്‍; പിന്നില്‍ സിപിഎം എന്ന് ആരോപണം
ഡി.എച്ച്.ആര്‍.എം നട്ട് വളര്‍ത്തിയിരുന്ന ബോധിവൃക്ഷം പിഴുതുകളഞ്ഞും, പഗോഡയിലേക്കുള്ള സൂചന ബോര്‍ഡ് അറുത്ത് മാറ്റിയും പ്രശ്നം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്നാണ് ആരോപണം.
ഡി.എച്ച്.ആര്‍.എമ്മിന്റെ പത്തനംതിട്ട കൊടുമണ്‍ ഐക്കരേത്ത് മംഗലം കുന്നിലെ ബുദ്ധ പഗോഡയിലെ ബുദ്ധ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രാദേശിക നേതൃത്വമാണെന്നാണ് ഡി.എച്ച്.ആര്‍.എം ആരോപണം. അതേസമയം സി.പി.എം നേതൃത്വം ആരോപണം നിഷേധിച്ചു.
2011ല്‍ ഡി.എച്ച്.ആര്‍.എം സ്ഥാപകന്‍ തത്തുഅണ്ണന്‍ സ്ഥാപിച്ച ബുദ്ധ പ്രതിമയാണ് ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം ശക്തമാക്കുന്നതിനെതിരെ സി.പി.എം ഭീഷണി ഉണ്ടായിരുന്നെന്നും ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്നുമാണ് ഡി.എച്ച്.ആര്‍.എം ആരോപിക്കുന്നത്.
പ്രദേശത്ത് നേരത്തെ ഡി.എച്ച്.ആര്‍.എം- സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു. ഡി.എച്ച്.ആര്‍.എം നട്ട് വളര്‍ത്തിയിരുന്ന ബോധിവൃക്ഷം പിഴുതുകളഞ്ഞും, പഗോഡയിലേക്കുള്ള സൂചന ബോര്‍ഡ് അറുത്ത് മാറ്റിയും പ്രശ്നം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്നാണ് ഡി.എച്ച്.ആര്‍.എമ്മിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ സിപി.എം നേതൃത്വം നിഷേധിച്ചു.
സ്ഥലത്ത് അടൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൊടുമണില്‍ പ്രകടനം നടത്താനാണ് ഡി.എച്ച്.ആര്‍.എം തീരുമാനം.
Adjust Story Font
16