Quantcast

പ്രളയക്കെടുതി മറയാക്കി സിപിഎം പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനം കൊള്ളയടിച്ചതായി പരാതി

പ്രളയക്കെടുതിയുടെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായെത്തി കട കൊള്ളയടിച്ചെന്നാണ് ശശികുമാറിന്റെ ആരോപണം. സിപിഎം കൌണ്‍സിലര്‍ ഹരിദാസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്നും ഇയാള്‍ ആരോപിക്കുന്നു.

MediaOne Logo

Web Desk

  • Published:

    25 Aug 2018 4:11 PM GMT

പ്രളയക്കെടുതി മറയാക്കി സിപിഎം പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനം കൊള്ളയടിച്ചതായി പരാതി
X

പ്രളയക്കെടുതിയുടെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്ങന്നൂരില്‍ വ്യാപാര സ്ഥാപനം കൊള്ളയടിച്ചതായി പരാതി. ഐ ടി ഐ ജംഗ്ഷനില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ശശികുമാറാണ് ആരോപണവുമാണ് രംഗത്തെത്തിയത്. എന്നാല്‍ സി.പി.എം ആരോപണം നിഷേധിച്ചു.

പ്രളയക്കെടുതിയുടെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായെത്തി തന്റെ കട കൊള്ളയടിച്ചെന്നാണ് ശശികുമാറിന്റെ ആരോപണം. സിപിഎം കൌണ്‍സിലര്‍ ഹരിദാസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്നും ഇയാള്‍ ആരോപിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ എത്തിയ സംഘം കണ്ണില്‍ കണ്ടതെല്ലാം ചാക്കില്‍ വാരി നിറച്ച് കടത്തുകയായിരുന്നു. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണവും സംഘം കൈക്കലാക്കി. കട അടച്ച് പോയതിന് ശേഷം പൂട്ട് തകര്‍ന്നും കവര്‍ച്ച നടന്നതായും ശശികുമാര്‍ ആരോപിച്ചു.

എന്നാല്‍ ക്യാമ്പിലേക്ക് സാധനങ്ങള്‍ ആവശ്യപ്പെട്ട് എത്തിയവരോട് ശശികുമാര്‍ മോശമായി പെരുമാറിയെന്ന് അങ്ങാടിക്കല്‍ തെക്കിലെ കൌണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ ഹരിദാസ് പറഞ്ഞു. വാസ്തവ വിരുദ്ധമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ശശികുമാറിന്റേതായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

TAGS :

Next Story