Quantcast

തിരുവോണ ദിനത്തിൽ കള്ള് ഷാപ്പിനെതിരെ ഉപവാസ സമരം

നേരത്തെ കൊപ്പം പഞ്ചായത്തിലെ കീഴ്മുറിയിൽ പ്രർത്തിച്ചിരുന്ന കള്ള് ഷാപ്പാണ് പട്ടാമ്പി നഗരസഭയിലെ പറക്കാട്ടേക്ക് മാറ്റിയത്.

MediaOne Logo

Web Desk

  • Published:

    25 Aug 2018 1:46 PM GMT

തിരുവോണ ദിനത്തിൽ കള്ള് ഷാപ്പിനെതിരെ ഉപവാസ സമരം
X

തിരുവോണ ദിനത്തിൽ കള്ള് ഷാപ്പിനെതിരെ ഉപവാസ സമരം. പാലക്കാട് ജില്ലയിലെ പട്ടാമ്പി പറക്കാടാണ് കള്ള് ഷാപ്പിനെതിരെ നാട്ടുകാർ പട്ടിണി സമരം നടത്തിയത്. തിരുവോണ ദിനത്തിൽ എല്ലാവരും വയറുനിറച്ച് സദ്യ കഴിക്കുമ്പോൾ വീട്ടമ്മമാർ ഉൾപ്പെടെ കള്ള് ഷാപ്പിനെതിരെ പട്ടിണി സമരത്തിലാണ്. അത്രമാത്രം ദുരിതമാണ് ഈ കള്ള് ഷാപ്പ് നാട്ടുകാർക്ക് ഉണ്ടാക്കുന്നത്.

നേരത്തെ കൊപ്പം പഞ്ചായത്തിലെ കീഴ്മുറിയിൽ പ്രർത്തിച്ചിരുന്ന കള്ള് ഷാപ്പാണ് പട്ടാമ്പി നഗരസഭയിലെ പറക്കാട്ടേക്ക് മാറ്റിയത്. മദ്യപിച്ചെത്തുന്നവർ സമീപത്തെ ലക്ഷം വീട് കോളനിക്കാർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇവിടെ കള്ള് ഷാപ്പ് നിലനിൽക്കുന്നത് സമീപത്തെ അംഗൻവാടിയിലെ കുട്ടികൾക്കും ഭീഷണിയാണ്. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 70 ദിവസമായി സമരം നടന്നു വരികയാണ്. തിരുവോണ ദിവസം നടന്ന ഉപവാസ സമരത്തിൽ നിരവധി പേർ പങ്കെടുത്തു.

TAGS :

Next Story