Quantcast

‘കേരളത്തിൽ നിന്നും എല്ലാവരും പഠിക്കണം’; ഹൃദയം തൊട്ട്  യൂനിസെഫ് അംഗീകാരം  

MediaOne Logo

Web Desk

  • Published:

    25 Aug 2018 10:04 AM GMT

‘കേരളത്തിൽ നിന്നും എല്ലാവരും പഠിക്കണം’; ഹൃദയം തൊട്ട്  യൂനിസെഫ്  അംഗീകാരം  
X

‘കേരളത്തിൽ നിന്നും എല്ലാവരും പഠിക്കണം’ എന്ന ഹൃദയം തൊടുന്ന അംഗീകാരവുമായി യൂനിസെഫ്. കേരളാ ഗവണ്‍മെന്റിനും ആലപ്പുഴ ജില്ലാഭരണകൂടത്തെയും അഭിനന്ദിച്ചാണ് യൂനിസെഫ് അംഗത്തിന്റെ അംഗീകാരം.

പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂനിസെഫ്ന്റെ പ്രതിനിധികൾ ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. യൂനിസെഫ്ന്റെ 3 അംഗ ടീമാണ് ജില്ലയിലെ ക്യാമ്പുകൾ സന്ദർശിച്ചത്. വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ ,സുരക്ഷിതത്വം, വേസ്റ്റ് മാനേജ്‌മെന്റ്‌ എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചത്. എസ്.എൻ. കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പ് സന്ദർശിച്ച ടീം അഗങ്ങൾ പൂർണ തൃപ്തി രേഖപ്പെടുത്തി. ക്യാമ്പിലെ എല്ലാ സജ്ജീകരണങ്ങളേയും പ്രശംസിച്ചതോടൊപ്പം തന്റെ 20 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലായെന്ന് സംസ്ഥാന സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും പ്രകീർത്തിച്ചു കൊണ്ട് യൂനിസെഫ് അഗം ബങ്കു ബിഹാരി സർക്കാർ ക്യാമ്പിലെ സന്ദർശക ഡയറിയിൽ കുറിച്ചു.
ക്യാമ്പിലെ ഹെൽത്ത് & സാനിറ്റേഷൻ പ്രവർത്തനങ്ങളെ പറ്റി വിശദമായി ചോദിച്ചറിഞ്ഞ അംഗങ്ങൾ ക്യാമ്പിലെ മാലിന്യ നിർമാർജന സംവിധാനങ്ങളിൽ പൂർണതൃപ്തി രേഖപ്പെടുത്തുകയും കണിച്ചുകുളങ്ങരയിലെ വേസ്റ്റ് മാനേജ്‌മെന്റ്‌ യൂണിറ്റിലെത്തി പ്രവർത്തങ്ങൾ കാണുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. ഭക്ഷണ മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പിലാക്കിയതിന് ക്യാമ്പിലെ ഹെൽത്ത് സാനിറ്റേഷൻ ടീമിനെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് സംഘം മടങ്ങിയത്.

TAGS :

Next Story