കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു.
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. പത്തനാപുരം പാടം കിഴക്കെ വെള്ളം കൊള്ളിയിൽ കമലൻ കഴിഞ്ഞ ദിവസം ആനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉടൻ നൽകും. ബാക്കി തുക രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നൽകും.
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഇന്ന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി മഹേഷിന്‍റെ കുടുംബത്തിനും അനന്തരാവകാശികളെ കണ്ടെത്തി സർക്കാർ സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു
Next Story
Adjust Story Font
16