Quantcast

കോട്ടയം ജില്ലയുടെ ഭാഗങ്ങളില്‍ ഇനിയും വെള്ളമിറങ്ങിയില്ല

വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങിയെങ്കിലും പലരും ക്യാമ്പുകളിൽ തുടരുകയാണ്. പടിഞ്ഞാറൻ മേഖലയിലാണ് വലിയ രീതിയിൽ നാശ നഷ്ടം ഉണ്ടായിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    26 Aug 2018 11:41 AM GMT

കോട്ടയം ജില്ലയുടെ ഭാഗങ്ങളില്‍ ഇനിയും വെള്ളമിറങ്ങിയില്ല
X

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ഇനിയും വെള്ളമിറങ്ങിയില്ല. കുമരകം, കൈനടി, തിരുവാര്‍പ്പ് മേഖലകളിലുള്ളവര്‍ ഇപ്പോഴും ദുരിതാശ്വാസ കാമ്പുകളില്‍ തന്നെ തുടരുകയാണ്. ഇവര്‍ക്കായി ജില്ലയില്‍ 190 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രളയത്തിന്റെ ദുരിതം ഒരു പരിധി വരെ ജില്ലയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങിയെങ്കിലും പലരും ക്യാമ്പുകളിൽ തുടരുകയാണ്. പടിഞ്ഞാറൻ മേഖലയിലാണ് വലിയ രീതിയിൽ നാശ നഷ്ടം ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ ജീവിതം പഴയ രീതിയിലാകണമെങ്കിൽ ഇനിയം സമയം വേണ്ടിവരും.

447 ക്യാമ്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിൽ പരം ആളുകളാണ് ക്യാമ്പുകളിൽ അഭയം തേടിയത്. വെള്ള ഇറങ്ങിയതോടെ ക്യാമ്പുകളുടെ എണ്ണം 190 ആയി കുറഞ്ഞിട്ടുണ്ട്. ചങ്ങനാശേരി മേഖലയിൽ അഭയം തേടിയ അപ്പർകുട്ടനാട്ട്കാർക്ക് ഉടൻ മടങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ ക്യാമ്പുകൾ ഒരാഴ്ച കൂടി നീണ്ടു പോയേക്കാം.

TAGS :

Next Story