Quantcast

‘ഒരു മാസത്തെ ശമ്പളം നല്‍കാം, ഒപ്പം സർക്കാരിനും ചില നിയന്ത്രണങ്ങൾ ഉണ്ടാക്കികൂടെ?’ സോഷ്യല്‍മീഡിയ ചോദിക്കുന്നു

പലരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോടൊപ്പം തന്നെ ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നുവരുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    27 Aug 2018 3:37 PM GMT

‘ഒരു മാസത്തെ ശമ്പളം നല്‍കാം, ഒപ്പം സർക്കാരിനും ചില നിയന്ത്രണങ്ങൾ ഉണ്ടാക്കികൂടെ?’ സോഷ്യല്‍മീഡിയ ചോദിക്കുന്നു
X

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിന്നാല്‍ ഏത് പ്രതിസന്ധിയേയും മുറിച്ചു കടക്കാൻ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ''ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേ കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നൽകാമല്ലോ.'' എല്ലാവരും ഇത്തരത്തില്‍ സഹായിക്കാന്‍ തയ്യാറായാല്‍ കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ആവശ്യത്തോട് യോജിച്ചുകൊണ്ട് പലരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോടൊപ്പം തന്നെ ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നുവരുന്നുണ്ട് സോഷ്യല്‍മീഡിയയില്‍. എല്ലാവരോടും ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുമ്പോള്‍ ഒപ്പം സർക്കാരിനും ചില നിയന്ത്രണങ്ങൾ ഉണ്ടാക്കികൂടെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം, മലയും പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഉറപ്പു തരണം, എല്ലാ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കണം. ഇതൊന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ പ്രളയം തുടർക്കഥയാകും.

''ലക്ഷങ്ങൾ ബാധ്യത ആയ ഭരണ പരിഷ്കാര കമ്മീഷൻ പിരിച്ചു വിട്ടുകൂടെ?

കാബിനറ്റ് റാങ്കിലുള്ള ചീഫ് വിപ്പ് പദവി പ്രഖ്യാപിക്കാതെ ഇരുന്നുകൂടെ? പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറച്ചു കൂടെ ?

ഈ സർക്കാരിന്റെ കാലയളവിൽ ഒരൊറ്റ പുതിയ സർക്കാർ വാഹനം പോലും ഇനി മന്ത്രിമാർക്കായി വാങ്ങില്ല എന്ന് പ്രഖ്യാപിച്ചു കൂടെ?

മന്ത്രിമാർക്കു നൽകുന്ന അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചൂടെ ?

മന്ത്രിമാരുടെ വിദേശ സന്ദർശനം പരമാവധി ഒഴിവാക്കികൂടെ?

എം.എൽ.എ മാരുടെ അടുത്തിടെ വരുത്തിയ ശമ്പള വർദ്ധനവ് പൂർണമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് കൂടെ?

നിലവിലെ ഓരോ ഉപദേശകരെയും ഒഴിവാക്കി നല്ല ഒരു കൺസൾട്ടന്റിനെ നിയമിക്കുകയും കോടികളുടെ പാഴ്ചിലവ് ഒഴിവാക്കുകയും ചെയ്തുകൂടെ?'' ജനങ്ങള്‍ ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളും ആവശ്യങ്ങളും കാണാം. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം, മൂന്നാറിലും വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഉറപ്പു തരണം, പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ചിലര്‍ ഉന്നയിക്കുന്നു. ഇതൊന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ പ്രളയം തുടർക്കഥയാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

TAGS :

Next Story