കേരളം ‘അതിജീവിക്കുമെന്ന്’പാടി ജഡ്ജിമാര്‍
ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാന്റെതടക്കം നിരവധി കലാപരിപാടികള്‍ നടന്ന ചടങ്ങിലൂടെ 10 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.
പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിനായുള്ള ധനസമാഹരണ പരിപാടിയില്‍ ഗാനം ആലപിച്ച് ജസ്റ്റിസുമാരായ കെഎം ജോസഫും കുര്യന്‍ ജോസഫും. സുപ്രീം കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിനായി ജഡ്ജിമാര്‍ പാട്ടു പാടിയത്.
ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാന്റെതടക്കം നിരവധി കലാപരിപാടികള്‍ നടന്ന ചടങ്ങിലൂടെ 10 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. ദുരിതക്കയത്തില്‍ നിന്ന് അതിജീവിക്കുന്ന കേരളത്തിന് കരുത്ത് പകര്‍ന്ന് കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.
പിന്നീട് സദസ്സിന്റെ കയ്യിലെടുത്ത് മലയാളി കൂടിയായ ജസ്റ്റിസ് കെ.എം ജോസഫ്. അമരം സിനിമയിലെ വികാര നൗകയിലെന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം സമര്‍പ്പിച്ചത് ദുരന്ത മുഖത്ത് ആദ്യം എത്തിയ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക്. തൊട്ടുപിന്നാലെ ബോളിവുഡ് ഗായനൊപ്പം വേദി പങ്കിട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫും. പാടിയത് നമ്മള്‍ അതിജീവിക്കുമെന്നര്‍ത്ഥമുള്ള ഗാനം.
മാധ്യമ പ്രവര്‍ത്തക ഭദ്ര സിന്‍ഹ, ഭരതനാട്യം അധ്യാപിക ഗൗരി പ്രിയ, കീര്‍ത്തന ഹരീഷ് എന്നിവരും നൃത്തം അവതരിപ്പിച്ചു. 10 ലക്ഷത്തോളം രൂപ ഇതുവരെ സമാഹരിച്ചു. ഏതാനും സംഭാവനകള്‍ കൂടി ലഭിച്ചു ശേഷം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കും.
Adjust Story Font
16