വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ കോഴിക്കോട്ടെ കെഎസ്ഇബി ജീവനക്കാര്‍
പ്രളയക്കെടുതിയില്‍ 29 ട്രാന്‍സ്‌ഫോമറുകളും, 4260 പോസ്റ്റുകളും, 472 കിലോമീറ്റര്‍ വൈദ്യുത കമ്പിയും തകരാറിലായി. ജില്ലയില്‍ മാത്രം നാലുകോടിയിലധികമാണ് കെ.എസ്.ഇ.ബിയുടെ നാശനഷ്ടം.
- Published:
28 Aug 2018 2:10 AM GMT
കോഴിക്കോട് ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നു തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കല്‍ വേഗത്തിലാക്കി കെ.എസ്.ഇ.ബി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വെള്ളം കയറിയ വീടുകളില്‍ നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് വയറിംഗിലും മറ്റനുബന്ധ ഉപകരണങ്ങള്‍ക്കുമുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നത്.
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും ജില്ലയില്‍ വൈദ്യുത ബന്ധം താറുമാറായിരുന്നു. ഇതെല്ലാം പുനഃസ്ഥാപിക്കാനുള്ള തിരക്കിലാണ് കെ.എസ്.ഇ.ബി ജീവനക്കാരും വിവിധ സംഘടനകളും. വെള്ളം കയറിയ വീടുകളിലും മറ്റും പരിശോധന നടത്തുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പുറമെ വയര്‍മെന്‍സ് അസോസിയേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തിലാണ് പരിശോധന. 57 സ്‌ക്വാഡുകളാണ് ജില്ലിയില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളിലായി ഇവരുടെ പരിശോധന പുരോഗമിക്കുകയാണ്.
പ്രളയക്കെടുതിയില്‍ 29 ട്രാന്‍സ്‌ഫോമറുകളും, 4260 പോസ്റ്റുകളും, 472 കിലോമീറ്റര്‍ വൈദ്യുത കമ്പിയും തകരാറിലായി. ജില്ലയില്‍ മാത്രം നാലുകോടിയിലധികമാണ് കെ.എസ്.ഇ.ബിയുടെ നാശനഷ്ടം.
Adjust Story Font
16