ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസിയുടെ സര്‍വീസ് മുടങ്ങി
കടുത്ത ഇന്ധനക്ഷാമത്തേത്തുടര്‍ന്നാണ് പല സര്‍വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തിയത്. പല ജില്ലകളിലും ദീര്‍ഘദൂര സര്‍വീസുകളെപോലും ഇന്ധനക്ഷാമം ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ധനക്ഷാമത്തിനും ഇടയാക്കിയത്.
ഡീസല്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ജില്ലയില്‍ മിക്ക സര്‍വീസുകളും കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്നും ഡീസല്‍ എത്തിയതോടെയാണ് ജില്ലയില്‍ പല സര്‍വീസുകളും പുനരാരംഭിച്ചത്.
കടുത്ത ഇന്ധനക്ഷാമത്തേത്തുടര്‍ന്നാണ് പല സര്‍വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തി വെച്ചത്. പല ജില്ലകളിലും ദീര്‍ഘദൂര സര്‍വീസുകളെ പോലും ഇന്ധന ക്ഷാമം ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ധനക്ഷാമത്തിനും ഇടയാക്കിയത്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളക്കം നിര്‍ത്തിവെച്ചത് യാത്രക്കാരെ വലച്ചു. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നാല്‍പ്പത്തിയേഴ് സര്‍വീസുള്ളതില്‍ മുപ്പത്തിയേഴും മുടങ്ങി. ദേശസാത്കൃത റൂട്ടായ വയനാട്-കുറ്റ്യാടി റൂട്ടില്‍ പോലും സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു.
ഇന്നലെ രാത്രിയോടെ കോഴിക്കോട് ഡിപ്പോയിലേക്ക് ഡീസല്‍ എത്തിച്ചു. ഇന്നു മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.
Adjust Story Font
16