സര്‍ക്കാരിതര ഏജന്‍സികള്‍ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് വിനയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിച്ചു കണ്ടെത്താനാവില്ലെന്നും വിദേശ സഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി സര്‍ക്കാരിതര ഏജന്‍സികള്‍ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി.
ഇക്കാര്യം നിരീക്ഷിക്കാന്‍ എന്ത് സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിച്ചു കണ്ടെത്താനാവില്ലെന്നും വിദേശ സഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നൈാവശ്പ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നൈാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്വരൂപിക്കുന്ന പണം ഇതേ ആവശ്യത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സന്നദ്ധ പ്രവര്‍ത്തകരുടപിന്തുണയോടെ ശുചീകരണവും ഊര്‍ജിതമാണന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Adjust Story Font
16