Quantcast

വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസർക്കാരിന് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

കേന്ദ്രം 600 കോടി രൂപ മാത്രമാണ് ഇടക്കാലസഹായമായി പ്രഖ്യാപിച്ചത്. ഒട്ടേറെ വിദേശരാജ്യങ്ങൾ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    29 Aug 2018 2:43 PM GMT

വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസർക്കാരിന് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി
X

കേരളത്തിന് ലഭിക്കുന്ന വിദേശസഹായം സ്വീകരിക്കുന്നതിന് അനുമതി നൽകാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപെട്ട് സുപ്രീംകോടതിയിൽ ഹർജി. പ്രളയത്തിൽ ഇരുപതൊന്നായിരം കോടി രൂപയുടെ നഷ്ടം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കേന്ദ്രം 600 കോടി രൂപ മാത്രമാണ് ഇടക്കാലസഹായമായി പ്രഖ്യാപിച്ചത്. ഒട്ടേറെ വിദേശരാജ്യങ്ങൾ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. അതിനാൽ വിദേശസഹായം വേണ്ടെന്ന നിലപാട് തിരുത്താൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ സി.ആർ.ജയസൂക്കിനാണ് ഹർജി സമര്‍പ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ഹർജി സമർപ്പിച്ചിരുന്നു.

TAGS :

Next Story