Quantcast

‘നിരോധിച്ച നോട്ടുകളില്‍ 99%വും തിരികെയെത്തിയെന്ന് ആര്‍.ബി.ഐ; അന്നത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ സുരേന്ദ്രന് ധൈര്യമുണ്ടോ?’ സോഷ്യല്‍മീഡിയ ചോദിക്കുന്നു

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധം മഹാ അബദ്ധമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇതോടെ സുരേന്ദ്രന്‍റെ പഴയ വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍.

MediaOne Logo

Web Desk

  • Published:

    29 Aug 2018 1:26 PM GMT

‘നിരോധിച്ച നോട്ടുകളില്‍ 99%വും തിരികെയെത്തിയെന്ന് ആര്‍.ബി.ഐ; അന്നത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ സുരേന്ദ്രന് ധൈര്യമുണ്ടോ?’ സോഷ്യല്‍മീഡിയ ചോദിക്കുന്നു
X

14ലക്ഷം കോടിയിലധികം രൂപയുടെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച കാലത്ത്, ഇവ തിരികെ ലഭിക്കുമ്പോള്‍ മൂന്ന് ലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നായിരുന്നു ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ വെല്ലുവിളി. അതായത്, മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണം പിടികൂടുമെന്ന്. എന്നാല്‍ 2016 നവമ്പറില്‍ കള്ളപ്പണവേട്ടക്ക് എന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധം മഹാ അബദ്ധമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇതോടെ താന്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ സുരേന്ദ്രന് ധൈര്യമുണ്ടോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

15,417.93 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളായിരുന്നു നിരോധിച്ചത്. ഇതില്‍ 15,310.73 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചുവന്നതായി റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

15ലക്ഷം കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയതായാണ് റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പറയുന്നത്. 15,417.93 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളായിരുന്നു നിരോധിച്ചത്. ഇതില്‍ 15,310.73 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചുവന്നതായി ആര്‍ബിഐ ഇന്ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ചിലവാക്കിയതാവട്ടെ 8000കോടിയോളം രൂപയും. അധികമൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, കയ്യിലുള്ളത് പോവുകയും ചെയ്തു.

ഇതോടെ സുരേന്ദ്രന്‍റെ നോട്ടുനിരോധ കാലത്തെ വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വിവിധ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നുകൊണ്ടുള്ള സുരേന്ദ്രന്‍റെ വെല്ലുവിളികളാണ് വീഡിയോയില്‍. ''തോമസ് ഐസകിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് ലയബിളിറ്റിയില്‍ റിസര്‍വ് ബാങ്കിന് ഇല്ലെങ്കില്‍ വിനു പറയുന്ന പണി എടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതെല്ലാവരുടെയും മുന്നിലാണ് പറയുന്നത്. അത് ഉറപ്പാണ്, 14 ലക്ഷത്തില്‍ 11ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ചുവരാന്‍ പോകുന്നില്ല. തോമസ് ഐസക് പറ‍ഞ്ഞത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ ഉറപ്പിച്ച് പറയുന്നു. മൂന്ന് ലക്ഷം കോടി തിരികെ വരില്ലെന്നാണ് ഞങ്ങളോട് വിരോധമുള്ള സാമ്പത്തിക വിദഗ്ധര്‍ പോലും പ്രവചിക്കുന്നത്. പക്ഷേ ഞാന്‍ 4 ലക്ഷം കോടിയാണ് പ്രവചിക്കുന്നത്. പക്ഷേ, മിനിമം മൂന്ന് ലക്ഷം കോടി ഉറപ്പായും തിരിച്ചുവരില്ല.'' സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്റെ ഫേസ്ബുക്ക് പേജില്‍ കെ.സുരേന്ദ്രന്റെ ഈ പഴയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘’ഒന്നും പ്രത്യേകിച്ച് പറയാനില്ല. ഈ പറഞ്ഞതൊക്കെ ഇവർ ഓർക്കുന്നുണ്ടോ ആവോ... നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്.’’ അദ്ദേഹം വീഡിയോയുടെ ഒപ്പം കുറിച്ചു.

‘’തോമസ് ഐസകിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് ലയബിളിറ്റിയില്‍ റിസര്‍വ് ബാങ്കിന് ഇല്ലെങ്കില്‍ വിനു പറയുന്ന പണി എടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതെല്ലാവരുടെയും മുന്നിലാണ് പറയുന്നത്.’’ സുരേന്ദ്രന്‍ പറഞ്ഞു.

നോട്ടു നിരോധം വഴി ഇപ്പോള്‍ ആളുകള്‍ ബുദ്ധിമുട്ടിലായാലും 3ലക്ഷം കോടി തുക ലാഭിക്കുമ്പോള്‍ അതുവഴി ഒരുപാട് നല്ല കാര്യങ്ങള്‍ രാജ്യത്ത് ചെയ്യാനാവുമെന്നായിരുന്നു സുരേന്ദ്രന്‍റെ വാഗ്ദാനം. സ്വാതന്ത്ര്യസമരകാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍, തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നു പറഞ്ഞ് അന്ന് ഗാന്ധിജിയെയും ആളുകള്‍ കുറ്റപ്പെടുത്തിയേനെയെന്നും, അതാണ് ഇപ്പോഴും മോദിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി. കുറച്ച് കഴിയുമ്പോള്‍ ഡീസലും പെട്രോളും 50രൂപക്ക് ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ഡീസലിന് 74.79 രൂപയും, പെട്രോളിന് 81.50 രൂപയും വരെയാണ് വില. നോട്ട് നിരോധ വിഷയത്തില്‍ അബദ്ധം സംഭവിച്ചാല്‍ തന്നെ കത്തിച്ചുകൊള്ളാന്‍ പ്രഖ്യാപിച്ച നേതാവിന്റെ അനുയായിയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും സോഷ്യല്‍മീഡിയ പറയുന്നു.

TAGS :

Next Story