പ്രളയത്തില്‍ തകര്‍ന്ന് വ്യവസായ മേഖല: പ്രതിസന്ധിയിലകപ്പെട്ടത് നിരവധി തൊഴിലാളികള്‍
1300ല്‍പ്പരം മരവ്യവസായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളത്തെ 60 ഫാക്ടറികളാണ് വെള്ളത്തില്‍ മുങ്ങിയത്. അസംസ്കൃത വസ്തുക്കളുടെയും യന്ത്രങ്ങളുടെയും നഷ്ടം കണക്കാക്കിയാല്‍ കോടികളാണ് നശിച്ച് പോയത്.
പ്രളയം തകര്‍ത്തുകളഞ്ഞത് നമ്മുടെ നാട്ടിലെ പൊതുമുതലിനെയും ജനജീവിതത്തെയും മാത്രമല്ല. വ്യാവസായിക മേഖലകള്‍ക്കും കനത്ത നഷ്ടങ്ങളാണ് സംഭവിച്ചത്. മര വ്യവസായത്തെയാകെ പ്രത്യക്ഷമായും പരോക്ഷമായും പ്രളയം ബാധിച്ചപ്പോള്‍, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതൊരു യുദ്ധഭൂമിയല്ല, പ്രളയത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞ ഒരു പ്ലെവുഡ് ഫാക്ടറിയാണ്. 1300ല്‍പ്പരം മരവ്യവസായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളത്തെ 60 ഫാക്ടറികളാണ് വെള്ളത്തില്‍ മുങ്ങിയത്. അസംസ്കൃത വസ്തുക്കളുടെയും യന്ത്രങ്ങളുടെയും നഷ്ടം കണക്കാക്കിയാല്‍ കോടികളാണ് നശിച്ച് പോയത്.
ഒരുലക്ഷത്തില്‍പ്പരം തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായിരുന്ന സ്ഥാപനങ്ങള്‍ പഴയ നിലയിലെത്താന്‍ ദീര്‍ഘനാള്‍ വേണ്ടി വരും. അതുകൊണ്ട് തന്നെ മേഖലയില്‍ പണിയെടുത്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളിലധികവും നാട്ടിലേക്ക് മടങ്ങി.
നോട്ട് നിരോധനവും ജി.എസ്ടിയും മൂലമുണ്ടായ പ്രതിസന്ധികളെ അതിജീവിക്കുന്നതിനിടയിലാണ് സംസ്ഥാന സമ്പത്ത് വ്യവസ്ഥയുടെ പ്രധാന ഘടകമായ വ്യവസായങ്ങള്‍ക്ക് അടുത്ത തിരിച്ചടി നേരിട്ടത്. പ്രളയക്കെടുതിയില്‍ പെട്ടുപോയതെല്ലാം നമ്മള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ വ്യാവസായിക മേഖലകള്‍ക്കും അതിനെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്കും പിന്തുണ നല്‍കേണ്ടത് നാടിന്റെ തന്നെ ആവശ്യമായി മാറിയിരിക്കുകയാണ്.
Adjust Story Font
16