കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ആദരം
സ്വന്തംജീവൻ പണയംവെച്ച് മറ്റുള്ളവർക്കായി മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ബിഗ്സല്യൂട്ട് നല്കുന്നുവെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 4537 മത്സ്യത്തൊഴിലാളികളെ ആദരിച്ചു.
പ്രളയദുരിതത്തിൽ കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്നേഹാദരങ്ങൾ നൽകി. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്കായി മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട് നല്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം ജോലിയോ വരുമാനമോ കുടുംബത്തെകുറിച്ചോ ആലോചിക്കാതെയാണ് മത്സ്യത്തൊഴിലാളികൾ പ്രളയദുരന്തത്തിൽ കേരളത്തിന് കൈനീട്ടി നൽകിയത്. സഹോദരങ്ങൾക്കായി മുൻ-പിൻ നോക്കാതെയിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി ബിഗ് സല്യൂട്ട് നൽകി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കടന്നുപോയത്. പക്ഷെ അതോർത്ത് കരഞ്ഞിരിക്കാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കേരള പുനര്‍നിര്‍മാണമെന്നാൽ പണ്ടുണ്ടായിരുന്ന കേരളത്തെ തിരിച്ചുകൊണ്ടുവരലല്ല. അതിനേക്കാൾ ഉയരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 4537 മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
Adjust Story Font
16