അമേരിക്ക വരെ സഹായം സ്വീകരിച്ചിട്ടുണ്ട്; കേരളത്തെ വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് എന്‍.സി.പി
കേരളത്തിന് സഹായം നല്‍കാനായി സന്നദ്ധത അറിയിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കണമെന്ന് എന്‍.സി.പി.
കേരളത്തിന് സഹായം നല്‍കാനായി സന്നദ്ധത അറിയിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കണമെന്ന് എന്‍.സി.പി. ദുരന്തമുണ്ടായപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ വരെ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. നാശനഷ്ടം കണക്കാക്കുന്നതിലുള്ള മാനദണ്ഡം മാറ്റണമെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
കുട്ടനാട് പാക്കേജ് ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ഇത്ര വലിയ ദുരന്തം സംഭവിക്കാല്ലായിരുന്നു എന്ന് ശരത് പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്ത് സഹായം വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി അമേരിക്കന്‍ സര്‍ക്കാര്‍ വരെ ദുരന്തസമയത്ത് സഹായം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാശനഷ്ടം കണക്കാക്കുന്നതിലുള്ള മാനദണ്ഡം മാറ്റണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു.
സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി ദൌര്‍ഭാഗ്യകരമാണെന്നും എന്‍സിപി അധ്യക്ഷന്‍ വ്യക്തമാക്കി. അവര്‍ നക്സലൈറ്റുകള്‍ അല്ല, ചില സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രിയായി ഒരാളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ കാര്യമില്ലെന്നും 77 ലും 2004 ലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടാതെ തന്നെ വിജയകരമായ ഫോര്‍മുല നടപ്പാക്കിയിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു.
Adjust Story Font
16