Quantcast

ഭാര്യയെ കൊലപ്പെടുത്തിയ 91കാരന്‍ റിമാന്‍ഡില്‍

ചെറിയ കുട്ടിയുടെ കുറ്റസമ്മതമിങ്ങനെ ഭാര്യ ജീവിതത്തില്‍ തനിക്ക് സ്വസ്ഥത തന്നിട്ടില്ല. ഭാര്യയുമായി പ്രസ്തുത ദിവസം ഉന്തും തള്ളുമുണ്ടായി. അലമാരയില്‍ തലയടിച്ച് ഭാര്യ വീണു, പിന്നീട് മരിച്ചു.

MediaOne Logo

Web Desk

  • Published:

    31 Aug 2018 1:49 PM GMT

ഭാര്യയെ കൊലപ്പെടുത്തിയ 91കാരന്‍ റിമാന്‍ഡില്‍
X

തൃശൂരില്‍ ഭാര്യയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ തൊണ്ണൂറ്റിയൊന്നുകാരനായ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. വെള്ളികുളങ്ങര സ്വദേശി കൊച്ചു ത്രേസ്യയാണ് കൊല്ലപ്പെട്ടത്. കൊച്ചു ത്രേസ്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ചെറിയ കുട്ടി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ഇരുവരും മാത്രമായിരുന്നു വീട്ടില്‍ താമസം. രണ്ട് മക്കളും കുടുംബവും വേറെ വീടുകളിലാണ് താമസം. അമ്മയെ കാണാതായപ്പോള്‍ അന്വേഷിച്ച മക്കളോട് അമ്മ കല്യാണത്തിന് പോയെന്നാണ് ചെറിയകുട്ടി പറഞ്ഞത്. സംശയം തോന്നിയ മക്കള്‍ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെറിയ കുട്ടിയുടെ കുറ്റസമ്മതമിങ്ങനെ ഭാര്യ ജീവിതത്തില്‍ തനിക്ക് സ്വസ്ഥത തന്നിട്ടില്ല. ഭാര്യയുമായി പ്രസ്തുത ദിവസം ഉന്തും തള്ളുമുണ്ടായി. അലമാരയില്‍ തലയടിച്ച് ഭാര്യ വീണു, പിന്നീട് മരിച്ചു.

മുകളിലത്തെ മുറിയിലുള്ള മൃതദേഹം താഴക്ക് വലിച്ചിട്ടു. വലിച്ചിഴച്ച് കൊണ്ട് പോയി പറമ്പില്‍ വെച്ച് പെട്രോളൊഴിച്ച് കത്തിച്ചു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൊച്ചു ത്രേസ്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പറമ്പില്‍ കുഴിച്ചിട്ടു. കൊലപാതകത്തിനും മൃതദേഹം കത്തിക്കാനും ചെറിയ കുട്ടിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story