Quantcast

ദുരിതാശ്വാസനിധി 1000 കോടി കവിഞ്ഞു: സംസ്ഥാന പുനര്‍നിര്‍മ്മാണം വിദേശ ഏജന്‍സിക്ക്

ധനസമാഹരണത്തിനായി മന്ത്രിമാര്‍ വിദേശത്തേക്ക്... വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

MediaOne Logo

Web Desk

  • Published:

    31 Aug 2018 12:51 AM GMT

ദുരിതാശ്വാസനിധി 1000 കോടി കവിഞ്ഞു: സംസ്ഥാന പുനര്‍നിര്‍മ്മാണം വിദേശ ഏജന്‍സിക്ക്
X

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍ ധാരണ. ധനസമാഹരണത്തിന് മന്ത്രിമാര്‍ വിദേശത്തേക്ക് പോകും. വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധി ആയിരം കോടി രൂപ കടന്നു.

സംസ്ഥാന പുനര്‍ നിര്‍മ്മാണത്തിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് മന്ത്രിസഭ യോഗത്തിലുണ്ടായ ധാരണ. പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലാന്റ് കേന്ദ്രമായ കണ്‍സള്‍ട്ടന്റിനെ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.. ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മന്ത്രിസഭ യോഗത്തില്‍ നടന്നു.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ധനസമാഹരണത്തിന് മന്ത്രിമാര്‍ വിദേശത്തേക്ക് പോകും. ലോക കേരളസഭ വഴിയായിരിക്കും ധനസമാഹരണം നടത്തുക. അടുത്ത മാസം 3, 5 തീയതികളില്‍ ജില്ലകള്‍ തോറും മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടത്തും.

വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് അത് വാങ്ങാന്‍ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. ജീവനോപാധി നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ തരപ്പെടുത്തി നല്‍കാനാണ് ആലോചന. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഉദ്യോഗസ്ഥതല സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story