വെളളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ വെബ്‌സൈറ്റ്
വിലപ്പെട്ട രേഖകളും അവശ്യവസ്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് ഇവരൊരുക്കിയ വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സാധനങ്ങള്‍ ലഭിച്ചവര്‍ക്കും ഉടമസ്ഥരെ തേടി അലയേണ്ട.
വെളളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ വെബ്‌സൈറ്റുമായി സ്റ്റാര്‍ട്ടപ്പ്. കോഴിക്കോട്ടെ ഒരുകൂട്ടം യുവാക്കളാണ് മിസ്സിങ് കാര്‍ട്ട് എന്ന പേരില്‍ വെബ്‌സൈറ്റൊരുക്കി ദുരിത ബാധിതര്‍ക്ക് തുണയാകുന്നത്. സാധനങ്ങള്‍ ലഭിച്ചവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പാണ് വേറിട്ട രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. വിലപ്പെട്ട രേഖകളും അവശ്യവസ്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് ഇവരൊരുക്കിയ വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സാധനങ്ങള്‍ ലഭിച്ചവര്‍ക്കും ഉടമസ്ഥരെ തേടി അലയേണ്ട.
അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയിലാണ് തുടങ്ങിയതെങ്കിലും നിലവില്‍ ദിവസം നൂറു പേരെങ്കിലും വെബ്‌സൈറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഈ കൂട്ടായ്മ പറയുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന ഐടി മിഷന്‍ തുടങ്ങിയ റെസ്‌ക്യൂ സൈറ്റിലും മിസ്സിങ് കാര്‍ട്ട് ഇടംപിടിച്ചിട്ടുണ്ട്.
Adjust Story Font
16