Quantcast

കോഴിക്കോട് ബാലുശേരിയില്‍ പ്രസവിച്ച ഉടന്‍ അമ്മ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 

MediaOne Logo

Web Desk

  • Published:

    2 Sep 2018 8:31 AM GMT

കോഴിക്കോട് ബാലുശേരിയില്‍ പ്രസവിച്ച ഉടന്‍ അമ്മ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 
X

കോഴിക്കോട് ബാലുശേരിയില്‍ പ്രസവിച്ച ഉടന്‍ അമ്മ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.പാറമുക്ക് സ്വദേശി റിന്‍ഷ മകളെ ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. റിന്‍ഷ പ്രസവിച്ച ഉടന്‍ കുട്ടിയെ ബ്ലേഡുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് താമരശേരി ഡി.വൈ.എസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റിന്‍ഷയുടെ സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തു. നാലുവര്‍ഷം മുമ്പ് വിവാഹിതയായ റിന്‍ഷ രണ്ടു വര്‍ഷം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. പിന്നീട് അമ്മക്കും സഹോദരനുമൊപ്പമായിരുന്നു താമസം. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story