Quantcast

വാഹനാപകടത്തില്‍ ഹനാന് പരിക്ക്

കൊടുങ്ങല്ലൂരിൽ ഒരു സ്റ്റേജ്​ ഷോ കഴിഞ്ഞ്​ മടങ്ങിവരവെയായിരുന്നു അപകടം. 

MediaOne Logo

Web Desk

  • Published:

    3 Sep 2018 10:08 AM

വാഹനാപകടത്തില്‍ ഹനാന് പരിക്ക്
X

കോളജ്​ യൂണിഫോമിൽ മത്സ്യവിൽപന നടത്തി ശ്രദ്ധേയയായ ഹനാൻ ഹമീദ്​ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​. ഹനാന്‍റെ നട്ടെല്ലിന്​ ക്ഷതമേറ്റു. ഡ്രൈവർക്കും പരിക്കുണ്ട്​. കൊടുങ്ങല്ലൂരിൽ ഒരു സ്റ്റേജ്​ ഷോ കഴിഞ്ഞ്​ മടങ്ങിവരവെയായിരുന്നു അപകടം. റോഡ്​ മുറിച്ച്​ കടക്കുകയായിരുന്ന ഒരാളെ ഇടിക്കാതിരിക്കാൻ വണ്ടി വെട്ടിച്ചപ്പോഴാണ്​ പോസ്റ്റിന്​ ഇടിച്ചത്​. ഹനാനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ശേഷം വിദഗ്ധ ചികിത്സക്കായി കൊച്ചി മെഡിക്കൽ ട്രസ്റ്റ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

TAGS :

Next Story